go

ജില്ലയുടെ മുഖം മാറ്റാൻ ‘സേഫ് കൊല്ലം’ പദ്ധതി

SHARE

കൊല്ലം∙ ‘പഞ്ചശീലങ്ങളിൽ’ മാറ്റം വരുത്തി ജില്ലയെ മാറ്റിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ സേഫ് കൊല്ലം പദ്ധതി.  സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ‘സേവക്’ (സോഷ്യൽ ആക്‌ഷൻ വെൻച്വർ അറ്റ് കൊല്ലം) ഓൺ ലൈൻ പോർടലിനും രൂപം നൽകിയെന്ന് കലക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു.  പ്രകൃതി, ഭക്ഷണം, റോഡ്, ജലം, കുട്ടികൾ എന്നീ അഞ്ച് മേഖല കേന്ദ്രീകരിച്ചാണ് സേഫ് കൊല്ലം പദ്ധതി. 

വിവിധ സംഘടനകളും ക്ലബ്ബുകളും സർക്കാർ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും. വാർഡ് തലത്തിൽ സമിതികൾ രൂപീകരിച്ചു ബോധവൽക്കരണവും നിരീക്ഷണവും നടത്തും.  മാസത്തിൽ ഒരു ദിവസം ഒരു മണിക്കൂർ സമിതികൾ ബോധവൽക്കരണ പ്രവർത്തനം നടത്തും. ശൂചീകരണ പ്രവർത്തനങ്ങളും ഏറ്റെടുക്കും.

പ്രകൃതി സുരക്ഷ

മാലിന്യ പ്രശ്നം പരിഹരിക്കുകയാണു പ്രധാന ലക്ഷ്യം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമസേന പ്രവർത്തനക്ഷമമാക്കും. അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനു പഞ്ചായത്ത് തലങ്ങളിൽ സൗകര്യം ഒരുക്കണം. പ്ലാസ്റ്റിക് സംസ്കരണത്തിന് ഉൾപ്പെടെ ബ്ലോക്ക് തല സംവിധാനം സജ്ജമാക്കണം. 

പുതിയ കെട്ടിടം പണിയുന്നതിനു കാലതാമസം ഉണ്ടാകുമെങ്കിൽ അതുവരെ  താൽക്കാലിക കെട്ടിടം കണ്ടെത്തണം. പൊതുസ്ഥലങ്ങളും ജലാശയങ്ങളും കുടിവെള്ളവും മലിനമാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ക്യാമറ സ്ഥാപിക്കും. 

ഭക്ഷ്യ സുരക്ഷ 

ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കഴിയുന്ന ബോധവൽക്കരണം നടത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ  പരിശോധനകൾ കർശനമാക്കും.

റോഡ് സുരക്ഷ

ട്രാഫിക് നിയമം കർശനമായി നടപ്പാക്കും.  വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി. രാത്രി പരിശോധന നടത്തും. അമിത വെളിച്ചമുള്ള വാഹങ്ങൾക്കെതിരെ നടപടി. ഇരുചക്ര വാഹനങ്ങളിലെ ഉൾപ്പെടെ അലങ്കാര കൂട്ടിച്ചേർക്കലുകൾക്കെതിരെ നടപടി. സിഗ്നൽ പോയിന്റ്, തിരക്കുള്ള ജംക്‌ഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും.  സീബ്രാ ലൈൻ തെളിക്കും. 

കുട്ടികളുടെ സുരക്ഷ. 

ആരോഗ്യം, സുരക്ഷിത സമൂഹമാധ്യമം, ലഹരിവർജനം, സ്കോളർഷിപുകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം. കുട്ടികളുടെ വിജിലൻസ് ഗ്രൂപ്പ് രൂപീകരണം. 

ജല സുരക്ഷ

ജലത്തിന്റെ അമിതോപയോഗം, മഴവെള്ളം സംഭരിച്ചു നിർത്തൽ എന്നിവയ്ക്കു ബോധവൽക്കരണം. പദ്ധതി തയാറാക്കൽ

സേവക് പോർട്ടൽ

തൊഴിൽ അന്വേഷകർക്കു കുറഞ്ഞ വേതനം ഉറപ്പുവരുത്തി സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്കാണ് സേവക് പോർട്ടൽ ആരംഭിക്കുന്നത്. വിവിധ കാരണങ്ങളാൽ ഭവന പദ്ധതികളിൽ നിന്നു പുറന്തള്ളപ്പെട്ടവർക്കു ഹൗസിങ് ബോർഡിന്റെ ഗൃഹശ്രീ പദ്ധതി ഉൾപ്പെടെ ലഭ്യമാക്കുന്നതിനു പോർട്ടൽ സഹായകമാകും. സ്വാതനന്ത്ര്യ ദിനത്തിൽ പോർട്ടൽ പ്രവർത്തന സജ്ജമാക്കാനാണു നീക്കം. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama