go

എസ്ഐ അനിൽകുമാറിന് കേന്ദ്ര പുരസ്കാരം

kollam news
വി. അനിൽ കുമാർ
SHARE

കൊല്ലം∙ പേരൂർ രഞ്ജിത് ജോൺസൺ വധക്കേസ് അന്വേഷിച്ച കിളികൊല്ലൂർ ഇൻവെസ്റ്റിഗേഷൻ എസ്ഐ വി.അനിൽകുമാറിന് കേന്ദ്രസർക്കാരിന്റെ പുരസ്കാരം. അന്വേഷണ മികവിനു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിനാണ് അനിൽകുമാർ അർഹനായത്. സിബിഐ ഉൾപ്പെടെ രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളിൽ നിന്നാണ് .‘ യൂണിയൻ ഹോം മിനിസ്റ്റേഴ്സ് മെഡൽ ഫോർ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ’ പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്.

രാജ്യത്ത് 96 പേർ ആണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. കേരളത്തിൽ നിന്നു 9 പേർക്ക് മെഡൽ ലഭിച്ചു. ഒരു അന്വേഷണ ഉദ്യോഗസ്ഥന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം ലഭിക്കുകയുള്ളു. പുരസ്കാരം നേടിയവരുടെ വിവരം ഇന്ത്യാ ഗവൺമെന്റിന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. പുരസ്കാര സമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും. രഞ്ജിത്ജോൺസൺ വധക്കേസിൽ വിധി പറ‍ഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ മികവിനെ പ്രത്യേകം പരാമർശിച്ചിരുന്നു. ചവറ സബ് ഇൻസ്പെക്ടർ ആണ് ഇപ്പോൾ അനിൽകുമാർ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama