go

വികലാംഗയെ പീഡിപ്പിച്ച കേസ്: യുവാവിന് 10 വർഷം തടവ്

kollam news
SHARE

കൊല്ലം ∙ ഒറ്റയ്‌ക്കു താമസിച്ചിരുന്ന വികലാംഗയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കുണ്ടറ ചോങ്കിപ്പൊയ്ക മേലതിൽ ദിജോ മോനെയാണു (32) ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്നതിന് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിന തടവും ദേഹോപദ്രവം ഏൽപിച്ചതിന് 6 മാസം കഠിന തടവും വിധിച്ചു. പിഴ ഒടുക്കാഞ്ഞാൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴ തുക കേസിലെ പരാതിക്കാരിക്കു നൽകണമെന്നും കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു.

2017 ജൂൺ 3നായിരുന്നു സംഭവം. വികലാംഗയും വിധവയുമായ സ്ത്രീ ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിൽ അർധരാത്രി പ്രതി അതിക്രമിച്ചുകയറി ക്രൂരമായ പീഡിപ്പിച്ചുവെന്നാണു പ്രോസിക്യൂഷൻ കേസ്.  കുണ്ടറ പൊലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന ജയകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്‌തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama