go

മീൻമുട്ടി വെള്ളച്ചാട്ടം ഒരുങ്ങി, സഞ്ചാരികൾക്കായി

kollam news
കുമ്മിൾ മീൻമുട്ടി വെള്ളച്ചാട്ടം
SHARE

കടയ്ക്കൽ∙കുമ്മിൾ പഞ്ചായത്തിൽ മീൻമുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി ഒരുങ്ങി. ടൂറിസം പ്രമോഷൻ കൗൺസിലും കുമ്മിൾ പഞ്ചായത്തും വിവിധ പദ്ധതികൾ നടപ്പാക്കി. വെള്ളച്ചാട്ടം സന്ദർശിക്കുന്നവർക്ക് വേണ്ടി മേൽപാലം ഉൾപ്പെടെ നിർമിച്ചു. മങ്കാട് മീൻമുട്ടി തോട്ടിലാണ് വെള്ളച്ചാട്ടം. വാമനാപുരം ആറ്റിൽ സന്ധിക്കുന്നതാണ് തോട്. പാറകളിൽ തട്ടി വെള്ളം പതഞ്ഞു ഒഴുകുന്നത് കൗതകരമായ കാഴ്ചയാണ്. കൊല്ലം. തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയാണ് മീൻമുട്ടി. ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ച ക്ഷേത്രവും ഇവിടെയുണ്ട്.

ഏറെ പേരാണ് വെള്ളച്ചാട്ടം കാണാൻ എത്തുന്നത്. വെള്ളച്ചാട്ടം കാണുന്നതിനായി ലൂക്ക് ഒൗട്ടും നിർമിച്ചിട്ടുണ്ട്. കടയ്ക്കൽ തൊളിക്കുഴി കിളിമാന്നൂർ റോഡിൽ തൊളിക്കുഴി ജംക്‌ഷനിൽ നിന്നു ഒന്നര കിലോമീറ്റർ ദൂരം പോയാൽ മീൻമുട്ടിയിൽ എത്താം. എംസി റോഝഇഴഅ‍ കിളിമാന്നൂർ, നിലമേൽ എന്നിവിടങ്ങളിൽ നിന്നു ഇവിടെ എത്താം. വെള്ളച്ചാട്ടവും പരിസരവും തറയോട് പാകി വൃത്തിയാക്കിയെങ്കിലും ഇവിടുത്തേയ്ക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിയില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama