go

മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ 1398 കോടി രൂപ ചെലവഴിക്കും: മന്ത്രി

kollam news
ആലപ്പാട്–പറയകടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് കുഴിത്തുറിയിൽ നിർമിച്ച ഓഫിസ് മന്ദിരം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കരുനാഗപ്പള്ളി ∙ കടൽക്ഷോഭം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നു മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി കടലിൽ നിന്നു 50 മീറ്റർ ദൂരത്തേക്ക് ഇവരെ മാറ്റി പാർപ്പിക്കുന്നതിനായി 1398 കോടി രൂപ സർക്കാ‍ർ ചെലവഴിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മാറിത്താമസിക്കാൻ സന്നദ്ധത ഉള്ളവർക്ക് പത്തു ലക്ഷം രൂപ വീതം നൽകും. ആലപ്പാട്– പറയകടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് കുഴിത്തുറയിൽ നിർമിച്ച ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അധ്യക്ഷയായി. മുതിർന്ന മത്സ്യത്തൊഴിലാളികളെയും മികച്ച എസ്എച്ച്ജിയേയും മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അംഗം വി.വി.ശശീന്ദ്രൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സെലീന വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ.ലോറൻസ് ഹറോൾഡ്, ജി.മനോഹരൻ, സബീന സ്റ്റാൻലി, എം.ബി.സഞ്ജീവ്, ഷെർളി ശ്രീകുമാർ, വി.സാഗർ, എ.അനിരുദ്ധൻ, ബി.പ്രിയകുമാർ, ജെ.ആനന്ദൻ, ജി.രാജദാസ്, എൻ.ബിനുമോൻ എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama