go

പള്ളിക്കലാർ കരകവിഞ്ഞു; ആശങ്കയോടെ തീരവാസികൾ

kollam news
തൊടിയൂർ പാലത്തിന് വടക്ക് ഭാഗത്തെ റോഡും വീടുകളും വെള്ളം കയറിയ നിലയിൽ.
SHARE

കരുനാഗപ്പള്ളി ∙ മഴ ശക്തമല്ലെങ്കിലും പള്ളിക്കലാർ നിറഞ്ഞ് വെള്ളം ഒഴുകി എത്തുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ ദിവസം പള്ളിക്കലാറിന്റെ വശത്തെ അഞ്ചു വീടുകളിലാണ് വെള്ളം കയറിയിരുന്നതെങ്കിൽ ഇന്നലെ 50 ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളമാണ് പള്ളിക്കലാർ കര കവിയാൻ കാരണമെന്നു കരുതുന്നു. വെള്ളം കുടുതലായി ഒഴുകി എത്തിയാൽ ഇന്നു രാവിലെ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനു നടപടി ഉണ്ടാകുമെന്നു തഹസിൽദാർ എ.സാജിത ബീഗം പറഞ്ഞു. 

തൊടിയൂർ അംബേദ്കർ കോളനിയിൽ വെട്ടീത്തറയിൽ രാജമ്മയുടെ വീട് തകർന്ന നിലയിൽ.

തഹസിൽദാരും റവന്യു സംഘവും പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. തൊടിയൂർ പാലത്തിന് വടക്ക് ചുരുളി–പാവുമ്പ റോഡ് വെള്ളക്കെട്ടിലായി. തൊടിയൂർ 9, 10 വാർഡുകളിൽ ഉൾപ്പെട്ട റോഡിന് തെക്ക് കോണത്ത് ഭാഗവും തൊടിയൂർ വട്ടക്കായൽ ഭാഗവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ ഭാഗത്തെയും ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കൃഷി ഇറക്കിയിരിക്കുന്ന പുഞ്ച പാടങ്ങളിലും വെള്ളം കയറി കിടക്കുകയാണ്. ഗ്രാമീണ റോഡുകളും വെള്ളക്കെട്ടിലാണ്.

തൊടിയൂർ പാലത്തിനു തെക്കുഭാഗത്തെ വെള്ളക്കെട്ട്

മഴയിൽ വീട് തകർന്നു

കരുനാഗപ്പള്ളി ∙ തൊടിയൂർ അംബേദ്കർ കോളനിയിൽ വെട്ടീത്തറയിൽ രാജമ്മയുടെ വീട് മഴയിൽ തകർന്നു . കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് വീടിന്റെ അടുക്കള ഭാഗം തകർന്നത്. വീട്ടിലുണ്ടായിരുന്നവർ ഉറക്കത്തിലായിരുന്നു. അടുക്കളയുടെ ഭാഗം തകരുന്ന ശബ്ദം കേട്ട് ഇവർ വീടിന് വെളിയിലേക്ക് ഇറങ്ങുകയായിരുന്നു. വീടിന്റെ മറ്റു ഭാഗങ്ങളും അപകടാവസ്ഥയിലാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama