go

3 ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ തിരി തെളിച്ചിട്ടു; ലീനയുടെ ഓർമകളിൽ‌ അവർ...

kollam news
ശ്രീജിത്തും റോബിൻസും ആശ്രാമം സജീവിനും മക്കൾക്കുമൊപ്പം. ചിത്രം: മനോരമ
SHARE

കൊല്ലം ∙ ഒരു ജീവൻ അവസാനിച്ചു എന്നു തോന്നിയിടത്ത് നിന്നും 3 ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ തിരി തെളിച്ചിട്ടു പോയ പ്രകാശനാളത്തിന്റെ കഥയാണ് ലീന സജീവിന്റേത്. അവയവദാനത്തിലൂടെ 3 ജീവിതങ്ങൾക്കു പ്രകാശമേകിയ ആശ്രാമം സ്വദേശിയായ ആ വീട്ടമ്മയുടെ ഓർമകൾക്ക് ഒരാണ്ട് . ആശ്രാമത്തെ വസതിയിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഇക്കുറി 2 വിശിഷ്ടാതിഥികൾ കൂടി എത്തിയിരുന്നു. ഇടുക്കി സ്വദേശിയായ റോബിൻസ് വർഗീസും തിരുവനന്തപുരം സ്വദേശി ശ്രീജിത്തും.

ലീനയുടെ വൃക്കകളിലൂടെ ജീവിതത്തിലേക്കു തിരികെ എത്തിയവരാണിവർ. കരൾ സ്വീകരിച്ച ആറ്റിങ്ങൽ സ്വദേശി മോഹനനു ചടങ്ങുകൾക്ക് എത്താനായില്ല. 2018 ഓഗസ്റ്റ് 3ന് ആണ് ആശ്രാമം കുളങ്ങര വീട്ടിൽ ആശ്രാമം സജീവിന്റെ ഭാര്യ ലീനയെ കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 5ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

12നു രാവിലെ മസ്തിഷ്‌ക മരണം സംഭവിച്ചു. ലീനയുടെ സഹോദരൻ സതീഷ് കുമാറാണ് അവയദാനത്തിന്റെ പ്രാധാന്യം ബന്ധുക്കളോട് പറ‍ഞ്ഞത്. കേരള സ്റ്റേറ്റ് ബവ്റിജസ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ സജീവ് ഇപ്പോൾ ആശ്രാമം ബവ്റിജ‌സ് ജീവനക്കാരനാണ്. റോബിൻസ് വർ‌ഗീസ് മല്ലപ്പള്ളിയിലാണു താമസം. ഡ്രൈവറായ ശ്രീജിത്തിന്റെ വീട് തിരുവനന്തപുരത്താണ്. മുൻപും രണ്ടു പേരും ആശ്രാമത്തെത്തി സജീവിനെയും മക്കളായ ആദർശിനെയും അദ്വൈതിനെയും കണ്ടിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama