go

ചെങ്കോട്ട – തിരുവനന്തപുരം പാതയിൽ ലോറി മറിഞ്ഞു; ഡ്രൈവർക്ക് നിസ്സാര പരുക്ക്

kollam news
തെന്മല ഡാം വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ അരി ലോറി.
SHARE

തെന്മല ∙ ചെങ്കോട്ട – തിരുവനന്തപുരം പാതയിൽ ലോറി നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു.  ഡ്രൈവർ തമിഴ്നാട് സ്വദേശി അരുൾ നാഥൻ(37) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30ന് തെന്മല ഡാം വളവിലായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും കൊട്ടാരക്കരയിലേക്കു അരി കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. തെന്മല - ഡാം റോഡിൽ ഇന്റർ ലോക്ക് പാകിയ വലിയ വളവിലാണ് അപകടം നടന്നത്. മഴ പെയ്താൽ ഇവിടെ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നത് പതിവായിട്ടും അധികൃതർ നാളിതുവരെ പരിഹാരം കാണാൻ ശ്രമിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച തെന്മല ഡാം കോളനി നിവാസി അമൽ എന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചതും ഇവിടെയാണ്.  ഗുണനിലവാരം കുറഞ്ഞ ഇന്റർലോക്ക് കട്ടകളിലെ വഴുക്കലാണ് ഇവിടെ അപകടം കൂടാൻ കാരണം. കൂടാതെ ഇവിടെ സംരക്ഷണ ഭിത്തിയില്ലാത്തതും അപകടങ്ങളുടെ തോത് കൂട്ടുന്നു. എൻജിൻ ഓഫ് ചെയ്ത് ട്രക്കുകൾ ഇറക്കം ഇറങ്ങുന്നതും നിയന്ത്രണം തെറ്റാൻ കാരണമാകുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama