go

ബിൽ മാറാത്തതിൽ മനംനൊന്ത് കരാറുകാരന്റെ ആത്മഹത്യ; ഇനിയും കനിയാതെ വനംവകുപ്പ്

kollam news
ബിനോയ്
SHARE

തെന്മല ∙ വനംവകുപ്പിനു കീഴിൽ കരാർ എടുത്തു ചെയ്ത ജോലികളുടെ ബിൽ മാറിക്കിട്ടാത്തതിൽ മനം നൊന്ത് ആര്യങ്കാവ് മറ്റത്തിൽ അഗസ്റ്റിൻ(ബിനോയ്) ആത്മഹത്യ ചെയ്തിട്ട് നാളെ 2 വർഷമാകുമ്പോഴും ബില്ലുകൾ വനംവകുപ്പിന്റെ ഫയലിൽ തന്നെ. ബിൽ മാറാനും സെക്യൂരിറ്റി തുക വാങ്ങാനുമായി ബിനോയിയുടെ ഭാര്യ ജെസി വനംവകുപ്പിന്റെ ഓഫിസുകൾ കയറിയിറങ്ങി മടുത്തു. 

തിരുവനന്തപുരം, തെന്മല, കോന്നി, അച്ചൻകോവിൽ ഡിവിഷനുകളിൽ നിന്നും 30 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. ബിനോയിയുടെ മരണം കഴിഞ്ഞ് 2 മാസം പിന്നിട്ടതുമുതൽ ഭാര്യ ഓഫിസുകൾ കയറാൻ തുടങ്ങി. എസ്എസ്എൽസിയ്ക്കും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഭാരം ഇപ്പോൾ ജെസിയുടെ ചുമലിലാണ്.

ബില്ലുകൾ മാറാൻ കാലതാമസം നേരിടുമ്പോൾ വായ്പയെടുത്തും മറ്റുമായിരുന്നു ബിനോയ് കാര്യങ്ങൾ നടത്തിയിരുന്നത്. വീടു വച്ച കടം ബാങ്കിൽ ബാക്കി നിൽക്കുന്നു.  വസ്തുക്കൾ‌ ഈടു വച്ചു വായ്പയെടുത്തതു ജപ്തിയുടെ വക്കിലേക്ക് എത്തുന്നു.  വനം മന്ത്രി കെ. രാജുവിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama