go

വീസ തട്ടിപ്പ്: ഗൃഹനാഥൻ മസ്കത്തിൽ കുടുങ്ങി

SHARE

കൊട്ടാരക്കര∙ 7 വർഷം മുൻപ് മസ്കത്തിൽ തൊഴിലിനെത്തിയ ഗൃഹനാഥൻ ഭക്ഷണവും ശമ്പളവും ഇല്ലാതെ കുടുങ്ങിയതായി വിവരം.  കോട്ടാത്തല പുന്നപ്പള്ളിൽ മുകളിൽ വീട്ടിൽ സദാശിവൻ ആചാരിയെ നാട്ടിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് ഭാര്യ പി.ഗീത കൊടിക്കുന്നിൽ സുരേഷ് എംപിക്കും റൂറൽ എസ്പിക്കും നിവേദനം നൽകി. ടിക്കറ്റിനും വീസയ്ക്കും ഒരു ലക്ഷം രൂപ വാങ്ങി പ്രദേശവാസിയായ പ്രവാസി കബളിപ്പിച്ചതായാണ് പരാതി.  മതിയായ രേഖകൾ നൽകാതെയാണ് മസ്കത്തിൽ കൊണ്ടു പോയത്. വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. രാജ്യം വിടണമെങ്കിൽ 8 ലക്ഷം രൂപ കെട്ടിവയ്ക്കണം. ശമ്പള ഇനത്തിൽ 6 ലക്ഷം രൂപ ലഭിക്കാനുണ്ട്. മൂത്തമകളുടെ വിവാഹശേഷം വീടിന്റെ ബാധ്യത പരിഹരിക്കാനാണ് സദാശിവൻ ആചാരി വിദേശത്തേക്ക് പോയത്. പിന്നീട് നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. കുടുംബ ചെലവുകൾ  പോലും ബുദ്ധിമുട്ടുന്നു. 61കാരനായ സദാശിവൻ ആചാരി മസ്കത്തിൽ അവശനിലയിലാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama