go

റോഡിലെ പടുകുഴി കെണിയായി; വിറകു ലോറി മറിഞ്ഞു

Kollam News
പുത്തൂർ–കൊട്ടാരക്കര റോഡിൽ ചുങ്കത്തറ വളവിലെ കുഴിയിൽപ്പെട്ടു മറിഞ്ഞ വിറകുലോറി.
SHARE

പുത്തൂർ ∙ നവീകരണം പൂർത്തിയാകാത്ത പുത്തൂർ–കൊട്ടാരക്കര റോഡിലെ കുഴിയിൽപ്പെട്ടു വിറക് ലോറി മറിഞ്ഞു. ഡ്രൈവർ ബിനു, സഹായി ജയൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചുങ്കത്തറ വളവിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നു വിറകുമായി ഭരണിക്കാവിലേക്ക് പോകുകയായിരുന്നു ലോറി. കുഴിയിൽ പെട്ട പിൻചക്രം കരകയറ്റാനുള്ള ശ്രമത്തിൽ ഒരു വശത്തേക്കു മറിയുകയായിരുന്നു. ഈ സമയം മറ്റു വാഹനങ്ങൾ കടന്നു പോകാത്തതിനാൽ വലിയ അപകടം ഉണ്ടായില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമഫലമായാണ് ലോറി റോഡിൽ നിന്നു മാറ്റിയത്. .നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ പല ഭാഗങ്ങളിലും ഉപരിതലം താഴ്ത്തി മെറ്റൽ മിശ്രിതം വിരിച്ചിരിക്കുകയാണ്. ഗതാഗതത്തിരക്കും കനത്ത മഴയും കാരണം ഇത്തരം ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കുഴിയിൽ പെട്ടാണു ലോറി മറിഞ്ഞത്. മഴയെത്തിയതോടെ ഇതുവഴിയുള്ള യാത്ര ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയായിരിക്കുകയാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama