go

പാമ്പുകൾക്ക് മാളമല്ല; റെയിൽവേ ഒരു കെട്ടിടംതന്നെ നൽകിയിട്ടുണ്ട്...

Kollam News
കൊല്ലം റെയിൽവേ ആശുപത്രിക്കു പിന്നിലെ റെയിൽവേ ക്വാർട്ടേഴ്സ് ജീർണിച്ച് ഇടിഞ്ഞു വീഴാറായി ആൽ വളർന്നു കയറിയ നിലയിൽ. ചിത്രം: മനോരമ
SHARE

കൊല്ലം ∙ എത്രയൊക്കെ പറഞ്ഞിട്ടും റെയിൽവേയ്ക്ക് ഈ ഭീഷണി മനസ്സിലാകുന്നില്ല. ആൽമരം വളർന്നു ജീർണിച്ചു നിൽക്കുന്ന ക്വാർട്ടേഴ്സ്  സമീപവാസികൾക്കു ഭീഷണി ഉയർത്തുകയാണ്.  ഇഴജന്തുക്കളുടെ ശല്യം കൂടിയായതോടെ പരിസരവാസികൾ ഭീതിയിലാണ്.റെയിൽവേ സ്റ്റേഷന് എതിർവശം റെയിൽവേ ആശുപത്രിക്കു പിന്നിലാണു പരിസരവാസികളുടെ ഉറക്കം കെടുത്തുന്ന കെട്ടിടം. നേരത്തെ ക്വാർട്ടേഴ്സ് പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടമാണിത്.

സുരക്ഷിതമല്ലാതായി മാറിയതോടെയാണ് ഇവിടെ നിന്നു ജീവനക്കാരെ മാറ്റിയത്.  20 വർഷത്തിലേറെയായി ‘ഉപേക്ഷിക്കപ്പെട്ട’ കെട്ടിടത്തിൽ കൂറ്റൻ ആൽമരങ്ങൾ നിറഞ്ഞു. ചുവരുകളിലൂടെയാണു വേരുകൾ മണ്ണിലേക്ക് ഇറങ്ങിയിട്ടുള്ളത്. കെട്ടിടത്തിന്റെ ഒരു ഭാഗം ഏതാനും മാസം മുൻപു തകർന്നു വീഴുകയുമുണ്ടായി.  സമീപത്തെ വസ്തുവിലേക്കാണു മരങ്ങൾ വീണത്.

അവശേഷിക്കുന്ന ഭാഗവും ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഇഴജന്തുക്കളുടെ കേന്ദ്രമാണു കെട്ടിടവും വസ്തുവും. ഭീഷണിയായി മാറിയ കെട്ടിടം പൊളിക്കണമെന്നും കാടു വെട്ടിത്തെളിക്കണമെന്നും കാണിച്ചു റെയിൽവേ അധികൃതർക്കു പലതവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടാകുന്നില്ല. എൻ.കെ.പ്രേമചന്ദ്രൻ എംപിയും റെയിൽവേ അധികൃതരെ ബന്ധപ്പെട്ടു. ഒന്നും മനസ്സിലാകാത്ത പോലെയാണു റെയിൽവേ നിലപാട്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama