go

വിവാഹ ചടങ്ങിനുള്ള തുക 7 നിർധന കുടുംബങ്ങൾക്ക്

  അഖിലും വിഷ്ണുപ്രിയയും
അഖിലും വിഷ്ണുപ്രിയയും
SHARE

കൊട്ടാരക്കര∙ വിവാഹച്ചെലവിനായി സ്വരൂപിച്ച 3.5 ലക്ഷം രൂപ ഏഴ് നിർധന കുടുംബങ്ങൾക്കായി വീതിച്ചു നൽകി അഖിലും വിഷ്ണുപ്രിയയും ഇന്ന് കതിർ മണ്ഡപത്തിലേക്ക്. ആഡംബരം ഒഴിവാക്കി ശിവഗിരിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇവർ വിവാഹിതരാകും.രാജ്യസേവനം നടത്തി വിരമിച്ച മൈലം അറപ്പുര വീട്ടിൽ സുരേഷിന്റെയും പ്രസന്നയുടെയും മകനാണ് ഗൾഫിൽ എസി മെക്കാനിക്ക് ആയി ജോലി നോക്കുന്ന അഖിൽ. ആണ്. ചവറ പന്മന ആക്കൽ ബൈജു ഭവനിൽ ബൈജുവിന്റെയും സോജയുടെയും മകളാണ് വിഷ്ണുപ്രിയ.

വിവാഹ ചടങ്ങിനായി ഇരു വീടുകളിൽ നിന്നും 80 പേർക്കാണ് ക്ഷണം.ഇന്നലെ മൈലത്ത് സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്റെ സാന്നിധ്യത്തിലാണ് ധനസഹായ വിതരണം നടത്തിയത്. ഗ്രാമ പഞ്ചായത്തംഗം കെ.അരുൺ, റവ.ജിജി വർഗീസ്, സി.വി.സജി, രാധാകൃഷ്ണൻ, ആർ.മധു എന്നിവർ സംബന്ധിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama