go

കെട്ടിടവും സ്ഥലവുമുണ്ട് ; പോസ്റ്റ് ഓഫിസ് വാടകക്കെട്ടിടത്തിൽ

  കുന്നിക്കോട് പോസ്റ്റ് ഓഫിസ് കെട്ടിടവും സ്ഥലവും കാടു മൂടി കിടക്കുന്നു.
കുന്നിക്കോട് പോസ്റ്റ് ഓഫിസ് കെട്ടിടവും സ്ഥലവും കാടു മൂടി കിടക്കുന്നു.
SHARE

കുന്നിക്കോട്∙ വാടക രഹിത കെട്ടിടം കിട്ടിയില്ലെങ്കിൽ പോസ്റ്റ് ഓഫിസ് പ്രവർത്തനം നിർത്തുമെന്ന കേന്ദ്ര സർക്കാർ നിലപാട് കേട്ടാൽ ഇവിടുത്തുകാർ ചിരിക്കും. സ്വന്തം കെട്ടിടവും സ്ഥലവും ഉണ്ടായിട്ടും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതാണ് കാരണം. ജംക്‌‌ഷനിൽ കൊട്ടാരക്കയ്ക്കുള്ള ബസ് സ്റ്റോപ്പിനോടു ചേർന്ന് 30 സെന്റ് സ്ഥലമാണ് കാട് കയറി നശിക്കുന്നത്.

കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചതായി പല തവണ പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പായില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവശേഷിക്കുകയാണ്. കാട് കയറി ഇഴ ജന്തുക്കളുടെ വാസ സ്ഥലമായി മാറിയത് യാത്രക്കാരെ ഭയപ്പാടിലാക്കുന്നു.മറ്റിടങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകൾ നിർത്തുകയോ, വാടക രഹിത കെട്ടിടങ്ങളിലേക്കു മാറുകയോ ചെയ്തപ്പോഴാണ് ഇവിടെ നയം മാറ്റം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama