go

മുപ്പതിലേറെ മോഷണങ്ങൾ: രണ്ടുപേർ അറസ്റ്റിൽ

 കുമാർ, അനിൽ
കുമാർ, അനിൽ
SHARE

ഓയൂർ ∙ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിൽ. വർക്കല പാളയംകുന്ന് കോവൂർ ചിരട്ടകാവ് പുത്തൻവീട്ടിൽ അനിൽ (28), ചിറയൻകീഴ് ചെമ്മരുതി മുത്താനം പളളി താഴെ വീട്ടിൽ കുമാർ (28) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ 14നു പുലർച്ചെ 1.30നു മരുതമൺപള്ളി മനോരമ ഏജന്റ് രാമചന്ദ്രൻ പിള്ളയുടെ എതുക്കാട് ഏജൻസിയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു മേശയിൽ സൂക്ഷിച്ചിരുന്ന 2700 രൂപ അപഹരിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.

പാരിപ്പള്ളി, പള്ളിക്കൽ, കൊട്ടാരക്കര, കുണ്ടറ തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ നടന്ന പല മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര തലച്ചിറയിൽ ചങ്കുവരയ്ക്കൽ ബൈജു ഭവനിൽ നിന്ന് ആറര പവനും 1, 40,000 രൂപയും സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും നാലര പവനും, കുണ്ടറ ഇളമ്പള്ളൂർ സെന്റ് വിൻസന്റ് സ്കൂളിൽ നിന്നും 5,50,000 രൂപയും അവിടെ തന്നെ മറ്റൊരു വീട്ടിൽ നിന്നും രണ്ടര പവനും തുടങ്ങി മുപ്പതിലേറെ മോഷണം തങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സംഘത്തിൽപ്പെട്ട വർക്കല സ്വദേശി ബൈജു ഒളിവിലാണ്. റൂറൽ എസ്പി ഹരിശങ്കറുടെ നിർദേശത്തിൽ പൂയപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ വിനോദ് ചന്ദ്രൻ, പൂയപ്പള്ളി എസ്ഐ ടി.രാജേഷ്കുമാർ, എഎസ്ഐ വി.വി.സുരേഷ്, എസ് സിപിഒ മാരായ സന്തോഷ്, ബിനു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama