go

കേരളപുരത്ത് തെരുവുനായ ശല്യം; പത്ര ഏജന്റിന് കടിയേറ്റു

 തെരുവുനായയുടെ  കടിയേറ്റ പത്ര ഏജന്റ്  എസ്.മോഹനൻ.
തെരുവുനായയുടെ കടിയേറ്റ പത്ര ഏജന്റ് എസ്.മോഹനൻ.
SHARE

കുണ്ടറ∙ കേരളപുരത്ത് തെരുവുനായ ശല്യം വർധിച്ചതായി പരാതി. പുലർച്ചെയും രാത്രിയും റോഡിലൂടെ പോകുന്നവരെ നായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലായി ഇരുപതോളം പേർക്ക് നായ്ക്കളുടെ കടിയേറ്റു. മനോരമ പാർക്ക് ജംക്‌ഷൻ ഏജന്റ് കേരളപുരം വറട്ടുചിറ ക്ഷേത്രത്തിനടുത്ത് പുഷ്പമംഗലം വീട്ടിൽ എസ്.മോഹനന് വലതു നെഞ്ചിലും ഇരു കൈകളിലും കടിയേറ്റു. 

ആദ്യം അയത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി . ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം. കേരളപുരത്തു നിന്നും പത്രക്കെട്ട് എടുത്ത് സ്കൂട്ടറിൽ വിതരണത്തിന് ഇറങ്ങിയതായിരുന്നു മോഹനൻ. ബസ് സ്റ്റോപ്പിനടുത്തുള്ള കടയുടെ ഷട്ടറിന്റെ അടിയിൽ പത്രം വച്ച് മടങ്ങുമ്പോൾ 3 നായ്ക്കൾ ആക്രമിക്കാനെത്തി. വെട്ടിത്തിരിയുന്നതിനിടെ മോഹനൻ കാൽ വഴുതി വീണു. 

ഈ സമയം നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. രക്തം വാർന്ന നിലയിൽ കണ്ട മോഹനനെ ശബ്ദം കേട്ട് എത്തിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബസ് കാത്ത് വെയ്റ്റിങ് ഷെഡിൽ ഇരുന്ന സ്കൂൾ വിദ്യാർഥിനിയെയും നായ്ക്കൾ ആക്രമിച്ചു. നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം വാഹനങ്ങളിൽ പല ഭാഗങ്ങളിലും കൊണ്ടു തള്ളുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നായ്ക്കളുടെ ശല്യം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama