go

മദ്യപരെ പിടികൂടാനെത്തിയ പൊലീസിനുനേരെ അക്രമം

SHARE

ചോഴിയക്കോട് ∙ വീടു കേന്ദ്രീകരിച്ചുള്ള മദ്യപാനവും സാമൂഹിക വിരുദ്ധപ്രവർത്തനവും അന്വേഷിക്കാൻ എത്തിയ കുളത്തൂപ്പുഴ എസ്‌ഐ വി. ജയകുമാറിനു നേരെ മദ്യപരുടെ സംഘം ചേർന്നുള്ള കയ്യേറ്റം. മദ്യലഹരിയിലായിരുന്ന വീട്ടുടമ ബീയർ കുപ്പി പൊട്ടിച്ച് എസ്‌ഐയെ കുത്താനും ശ്രമിച്ചു. 2 പേർ അറസ്റ്റിലായി.വീട്ടുടമ ചോഴിയക്കോട് മിൽപ്പാലം സിദ്ദീഖ് മൻസിലിൽ സിദ്ദീഖ് (അടിമ–28), ചോഴിയക്കോട് രതീഷ് വിലാസത്തിൽ രജിൻ മോഹൻ (34) എന്നിവരാണ് അറസ്റ്റിലായത്. സിദ്ദീഖിനെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

എസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിഐ അറസ്റ്റ് ചെയ്തത്.ശനി രാത്രി 11നായിരുന്നു സംഭവം.  നാട്ടുകാർ കൊട്ടാരക്കര റൂറൽ എസ്പിക്കു നൽകിയ പരാതിയെ തുടർന്നാണ് എസ്എ‌െ സംഭവം അന്വേഷിക്കാനായി വീട്ടിലെത്തിയത്.  പുറത്തിറങ്ങിയ സിദ്ദീഖും സംഘവും പൊലീസിനെ കണ്ടതോടെ  സംഘർഷാവസ്ഥ സൃഷ്ടിക്കുകയും വിഡിയോ എടുക്കാൻ ശ്രമിച്ച എസ്‌ഐയുടെ മൊബൈൽ തട്ടിയെടുക്കുകയും ചെയ്തു. ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോഴാണു ബീയർകുപ്പി പൊട്ടിച്ചു കുത്താൻ ശ്രമിച്ചത്. സംഘത്തിലുണ്ടായിരുന്ന കണ്ടാലറിയാവുന്നവർക്ക് എതിരെയും  കേസെടുത്തിട്ടുണ്ട്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama