go

സിപിഎം– സിപിഐ പോര് രൂക്ഷം

cpm-cpi-flag
SHARE

പത്തനാപുരം∙ സിപിഎം– സിപിഐ പോര് രൂക്ഷം, പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ സിപിഐ അംഗങ്ങളായ രണ്ട് സ്ഥിരം സമിതി അധ്യക്ഷർ രാജി വച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജി.കെ.രേണുക, ക്ഷേമകാര്യ സമിതി ചെയർമാൻ മാലൂർ മസൂദ് ഖാൻ എന്നിവരാണ് രാജി വച്ചത്. അവസാനത്തെ രണ്ട് വർഷം വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നൽകുമെന്ന വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ധാരണയുടെ കാലാവധി കഴിഞ്ഞെങ്കിലും പാർട്ടികൾ തമ്മിലെ ഉഭയ കക്ഷി ചർച്ച നീളുകയായിരുന്നു.

സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ സിപിഐയുടെ എതിർപ്പ് അവഗണിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാന പട്ടാഴി പഞ്ചായത്തിൽ അവസാന വർഷം പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നൽകുമെന്ന് ധാരണയുള്ളതായി നേതൃത്വം അവകാശപ്പെടുന്നു. പ്രസിഡന്റ് സ്ഥാനം നൽകിയില്ലെങ്കിൽ നിയോജകമണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തിലും പഞ്ചായത്ത് ഭരണസമിതികളിലെ സ്ഥാനം ഉപേക്ഷിക്കാനാണ് സിപിഐയുടെ മണ്ഡലം കമ്മിറ്റി തീരുമാനം. ഇക്കാര്യത്തിൽ സിപിഎം ഇതു വരെ പ്രതികരിച്ചിട്ടില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama