go

ചെല്ലമണി ഇന്നലെ ഒ‍ാടിയത് കാരുണ്യത്തിന്റെ വഴിയിലൂടെ...

പ്രളയ ബാധിതർക്കായി സർവീസ് നടത്തിയ ചെല്ലമണി ബസ്
പ്രളയ ബാധിതർക്കായി സർവീസ് നടത്തിയ ചെല്ലമണി ബസ്
SHARE

കൊട്ടിയം∙ നല്ല....മണി ശേഖരിച്ച്  ‘ചെല്ലമണി’  ഇന്നലെ കൊട്ടിയം–പരവൂർ റൂട്ടിൽ സർവീസ് നടത്തിയത്  പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ.  പ്രവാസിയായ നെല്ലേറ്റി രവീന്ദ്ര വിലാസത്തിൽ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെല്ലമണി  ബസുകൾ . പതിവിനു വിപരീതമായി ടിക്കറ്റ് റാക്കിനും പണബാഗിനും പകരം ബക്കറ്റാണ് കണ്ടക്ടർ കയ്യിൽ കരുതിയിരുന്നത്. ഒരു ബസിൽ ജയകുമാർ തന്നെ  ഡ്രൈവറായി.

മറ്റു തൊഴിലാളികളും ജയകുമാറിന്റെ  തീരുമാനത്തോടൊപ്പം നിന്ന് ഇന്നലെ ശമ്പളം വാങ്ങാതെയാണ് സേവനത്തിൽ പങ്കാളികളായത്.സ്വകാര്യ ബസിൽ ഡ്രൈവറായിരുന്ന ജയകുമാർ നിലമ്പൂർ, പോത്തുകല്ല്, കോഴിക്കോടു ഭാഗങ്ങളിൽ വിദേശത്തു പോകും മുൻപ് ജോലി ചെയ്തിരുന്നു. തനിക്ക് അന്നു ലഭിച്ച സ്നേഹത്തിനും സഹകരണത്തിനും  തിരിച്ച് ഒരു സഹായം എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിനായി ഇറങ്ങിയത്. ഇന്നലെ ലഭിച്ച തുക പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama