go

ജില്ലാ ആയുർവേദ ആശുപത്രി പഠന ഗവേഷണ കേന്ദ്രമാക്കും; പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

SHARE

കൊല്ലം∙ ജില്ലാ ആയുർവേദ ആശുപത്രിയെ പഠന ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുന്നതിനു സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് . വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി ഹാബിറ്റാറ്റ് ചെയർമാൻ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ആയുർവേദ ആശുപത്രി സന്ദർശിച്ചു. ഔട്ട് പേഷ്യന്റ്, കിടത്തിച്ചികിത്സാ സൗകര്യം വർധിപ്പിക്കും. നിലവിൽ 600 ഒപിയാണ് ആശുപത്രിയിൽ. ഇത് 1000 ആയി ഉയർത്തുന്നതിനുള്ള സംവിധാനം ഒരുക്കും.

17 പേ വാർഡ് മുറി, 100 രൂപ വീതം ഈടാക്കുന്ന 10 പേയിങ് വാർഡ്, വയോധികർക്കുള്ള 10 മുറികൾ, ശസ്ത്രക്രിയാനന്തര ചികിത്സയ്ക്കുള്ള 2 മുറി ഉൾപ്പെടെ 89 കിടക്കകൾ ആണ് നിലവിൽ . പേ വാർഡുകൾ ഉൾപ്പെടെ വർധിപ്പിക്കും.  നിലവിലെ കെട്ടിടങ്ങൾ കാര്യമായി പൊളിക്കാതെ കേരളീയ വാസ്തു ശിൽപ മാതൃകയിൽ പുതിയ കെട്ടിടം നിർമിക്കും. ആയുർവേദ ഗാർഡൻ ഒരുക്കും. വാർഡുകൾ കംപാർട്ടുമെന്റുകളാക്കും. പുതിയ കെട്ടിടത്തിൽ രണ്ടു പഞ്ചകർമ മുറികൾ, സ്പെഷ്യൽറ്റി ക്ലിനിക്കുകൾക്കുള്ള സൗകര്യം, ഒപി വിഭാഗത്തിനും കൂടുതൽ സൗകര്യം എന്നീ നിർദേശങ്ങളും ഉയർന്നു.

ഡോ. രാജഗോപാൽ മെമ്മോറിയിൽ ലൈബ്രറിയും സെമിനാർ ഹാളും വിപുലീകരിക്കും. മാസ്റ്റർ പ്ലാനിന്റെ 3ഡി പ്രദർശനം സെപ്റ്റംബർ 6നു ആശുപത്രിയിൽ നടക്കും. ജില്ലാ പഞ്ചായത്ത് ഫണ്ട്, കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ഫണ്ട്, എംഎൽഎ, എംപി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങിയവ വിനിയോഗിച്ചു വികസനം നടപ്പാക്കുകയാണു ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ, സെക്രട്ടറി കെ.പ്രസാദ്, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ശ്രീലേഖ വേണുഗോപാൽ, ആയുർവേദ ഡിഎം.ഒ ഡോ അസുന്താമേരി, ഡോ. അഭിലാഷ് തുടങ്ങിയവർ ഹാബിറ്റാറ്റ് സംഘവുമായി ചർച്ച നടത്തി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama