go

പ്രളയബാധിത മേഖലകളിലേക്കു സാധനങ്ങൾ എത്തിക്കാൻ കെഎസ്ആർടിസി കുറിയറിന്റെ സൗജന്യ സേവനം

kollam-ksrtc-courier-sevice
കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ടെറാപ്ലെയിൻ കുറിയർ സർവീസ്. ചിത്രം: മനോരമ
SHARE

കൊല്ലം ∙ പ്രളയബാധിത മേഖലകളിലേക്കും ആളുകൾക്കും സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ കെഎസ്ആർടിസി കുറിയറിന്റെ സൗജന്യ സേവനം. ടെറാ പ്ലെയിൻ കുറിയർ സർവീസാണു കെഎസ്ആർടിസിക്കായി നിലവിൽ കുറിയർ സേവനം നടത്തുന്നത്. ഇതു വഴിയാണു പ്രളയ ബാധിത സ്ഥലങ്ങളിലേക്കും അവിടെയുള്ള ആളുകൾക്കും സാധനങ്ങൾ സൗജന്യമായി എത്തിച്ചു കൊടുക്കുന്നത്. ഇത്തരത്തിൽ സാധനങ്ങൾ അയയ്ക്കേണ്ടവർ തങ്ങളുടെ തിരിച്ചറിയൽ കാർഡിന്റെ ഒരു പകർപ്പു മാത്രം ഏജൻസിയെ ഏൽപിച്ചാൽ മതിയാകും. വ്യക്തികൾക്കാണ് സാധനം എത്തിച്ചു കൊടുക്കേണ്ടതെങ്കിൽ ആ ആളുകളെ ബന്ധപ്പെടാനുള്ള നമ്പർ കൂടി നൽകണം.

കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട കുറിയർ കേന്ദ്രങ്ങളായ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. ചെറിയ കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ 9 വരെയാണു സേവനം ലഭിക്കുന്നതെങ്കിലും സഹായമെത്തിക്കേണ്ടവർ വിളിച്ച് അറിയിച്ചാൽ രാവിലെ 9നു മുൻപു വേണമെങ്കിലും കുറിയർ സർവീസിലെ ജീവനക്കാർ എത്തും. കൊല്ലം കേന്ദ്രത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാവിലെ 7നു തന്നെ ജീവനക്കാരെത്തി സാധനങ്ങൾ വാങ്ങി അയയ്ക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 8848918415.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama