go

കുടുംബത്തിനു വേണ്ടി തൊഴിലെടുത്തു; വീഴ്ചയോടെ കുടുംബവും ദുരിതത്തിൽ

kollam-sarath
ശരത്
SHARE

കൊല്ലം ∙ ചവറ സൗത്ത് വടക്കുഭാഗം ഐക്കരയിൽ സത്യന്റെയും ജയലക്ഷ്മിയുടെയും മകൻ ശരത്ത് പ്ലസ്ടുവിനു ശേഷം നിർമാണത്തൊഴിൽ സ്വീകരിച്ചതു വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായതിനാലായിരുന്നു. ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതോടെ ശരത്തിന്റെയും കുടുംബത്തിന്റെയും വഴിയടഞ്ഞു. ചികിത്സയിൽ ജീവൻ രക്ഷിക്കാനായെങ്കിലും കേൾവിശക്തി പൂർണമായി നഷ്ടപ്പെട്ടു. കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയാൽ മാത്രമേ കേൾവി ശക്തി ലഭിക്കൂ എന്നാണു ഡോക്ടർമാർ പറയുന്നത്. ആറര ലക്ഷം രൂപയാണ് ചെലവ്. എസ്ബിഐ ചവറ സൗത്ത് ശാഖയിൽ 38647148420 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്‌സി – എസ്ബിഐഎൻ 0070283ഫോൺ: 9995718003.‍

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama