go

ഒപ്പം താമസിച്ച യുവതിയുടെ മകളെ പീഡിപ്പിച്ചു; യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

kollam-sooraj
സൂരജ്
SHARE

അഞ്ചാലുംമൂട് ∙ ഒപ്പം താമസിച്ച യുവതിയുടെ മകളെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്ന യുവാവ് തമിഴ്നാട്ടിലെ വിമാനത്താവളം വഴി മടങ്ങുമ്പോൾ എമിഗ്രേഷൻ അധികൃതരുടെ പിടിയിൽ. കൊറ്റങ്കര തട്ടാർകോണം സുരഭി ഭവനിൽ സൂരജിനെയാണ് (31) തിരുച്ചിറപ്പള്ളി വിമാനത്താവളം എമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

2018 ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു പോയ സൂരജ് നാട്ടിലേക്ക് മടങ്ങുന്നതിനായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം തിരഞ്ഞെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഉണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ തടഞ്ഞു വച്ച് അഞ്ചാലുംമൂട് പൊലീസിനു കൈമാറി.

പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama