go

ശ്രീലങ്കൻ സ്വദേശിനിയെ നാട്ടിലേക്കു തിരികെ അയച്ചു

SHARE

കൊട്ടാരക്കര∙ വീസ കാലാവധി കഴിഞ്ഞിട്ടും ജില്ലയിൽ താമസം തുടർന്ന ശ്രീലങ്കൻ സ്വദേശിനിയെ നാട്ടിലേക്കു തിരികെ അയച്ചു. അഞ്ചലിൽ ആശുപത്രി കന്റീൻ ജീവനക്കാരിയായ ജയകുമാരി പൊന്നയ്യയെയാണ് (41) കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു കഴിഞ്ഞ ദിവസം തിരികെ അയച്ചത്. അഞ്ചൽ സ്വദേശിയുടെ സംരക്ഷണയിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ വർഷം ഏഴാം മാസം വരെയായിരുന്നു വീസയുടെ കാലാവധി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബി. വിനോദിന്റെ റിപ്പോർട്ട് പ്രകാരം എസ്പി ഹരിശങ്കർ നടപടി സ്വീകരിച്ചു. വീസ കാലാവധി കഴിഞ്ഞവരുടെ പരിശോധന ജില്ലയിൽ തുടരുകയാണെന്ന് സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama