go

ടൂറിസ്റ്റുകൾക്കുള്ള ബസ് വനംവകുപ്പിന്റെ ഓട്ടത്തിനു പോകുന്നു

SHARE

തെന്മല ∙ പാലരുവിയിൽ വിനോദസഞ്ചാരികൾക്കായുള്ള ബസ് വനംവകുപ്പിന്റെ ഓട്ടത്തിനു പോകുന്നതായി പരാതി. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പാലരുവി ജലപാതത്തിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നത് ഇക്കോടൂറിസത്തിന്റെ ബസിലാണ്. അവധി ദിനങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുമ്പോൾ എല്ലാ ബസുകളും ഓടിയാലും മതിയാവില്ല.

ഈ സമയത്താണ് വനംവകുപ്പിന്റെ മറ്റാവശ്യങ്ങൾക്ക് പാലരുവിയിലെ ബസ് കൊണ്ടുപോകുന്നത്. ഓഗസ്റ്റ് 15 ന് പാലരുവിയിലെ ബസ് അരിപ്പയിലെ ഫോറസ്റ്റ് ട്രെയിനികളെക്കൊണ്ട് തിരുവനന്തപുരത്തേക്ക് ടൂറിനു പോയതോടെ ഇവിടെയെത്തിയ സഞ്ചാരികൾ പെട്ടു. ടൂറിനു പോകുന്നതും വനംവകുപ്പിന്റെ ഉദ്ഘാടനങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകരെ കൊണ്ടുപോകുന്നതുമെല്ലാം പാലരുവിയിലെ ബസിലാണ്. സഞ്ചാരികളുടെ തിരക്കുള്ള സമയങ്ങളിൽ പാലരുവിയിലെ ബസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ആവശ്യമാണ് സഞ്ചാരികൾക്കുള്ളത്. 39 സീറ്റിന്റെ 3, 27 സീറ്റിന്റെ 1 ബസുകളാണ് സഞ്ചാരികൾക്കായുള്ളത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama