go

അറിഞ്ഞില്ലെന്ന് നടിക്കുന്ന അധികൃതർ‌ അറിയാൻ

തൃക്കടവൂർ കുരീപ്പുഴ പാലമൂടിനു സമീപം ശുദ്ധജല വിതരണ പൈപ്പ് ലൈൻ തകർന്നതിനെ തുടർന്നു റോഡ് തകർന്ന നിലയിൽ.
തൃക്കടവൂർ കുരീപ്പുഴ പാലമൂടിനു സമീപം ശുദ്ധജല വിതരണ പൈപ്പ് ലൈൻ തകർന്നതിനെ തുടർന്നു റോഡ് തകർന്ന നിലയിൽ.
SHARE

അഞ്ചാലുംമൂട് ∙ ശുദ്ധജലം പാഴാകുന്നതിന്റെ തിക്ത ഫലം ജലവിഭവ വകുപ്പ് അധികൃതർ അറിയുന്നില്ല. അറിയിച്ചാലും അറിഞ്ഞില്ലെന്ന് നടിക്കുന്ന അധികൃതർ‌ അറിയാൻ.

മങ്ങാട് തട്ടുംപുറം റോഡു വശത്തെ ജലവിതരണ ടാപ്പ് തകരാറിലായതിനെ തുടർന്നു ശുദ്ധജലം പാഴാകുന്നു.
മങ്ങാട് തട്ടുംപുറം റോഡു വശത്തെ ജലവിതരണ ടാപ്പ് തകരാറിലായതിനെ തുടർന്നു ശുദ്ധജലം പാഴാകുന്നു.

∙ മങ്ങാട് ഡിവിഷനിലെ കണ്ടച്ചിറ പള്ളിക്കു സമീപത്തു കൂടിയുള്ള തട്ടും പുറം റോഡുവശം പൊതു ടാപ്പ് തകരാറിലായി ശുദ്ധജലം പാഴായി തുടങ്ങിയിട്ട് മാസങ്ങളായി. ടാപ്പിന് പകരം മര കഷണം തിരുകി വച്ചതോടെ റോഡിനു മറുവശത്തേക്ക് ശുദ്ധജലം ചീറ്റിയൊഴുകുന്ന സ്ഥിതിയാണ്.

∙ കുരീപ്പുഴ ഡിവിഷനിലെ കുഴിക്കട റോഡിനു നടുവിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈൻ തകരാറിലായി ശുദ്ധജലം പാഴായി തുടങ്ങിയിട്ടു ദിവസങ്ങളായി. നാട്ടുകാർ അറിയിച്ചിട്ടും നാളിതുവരെ നടപടി ഉണ്ടായില്ല.

∙ കുരീപ്പുഴ പാലമൂടിനു സമീപം റോഡിനു വശത്തുകൂടി കടന്നു പോകുന്ന പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്നു റോഡു തകർന്നു കുഴിയായ നിലയിൽ. ആഴ്ചകൾക്കു മുൻപാണ് റോഡിന്റെ പുനർ നിർമാണം പൂർത്തിയാക്കിയത്.

∙ തൃക്കടവൂർ പനമൂട് ഭാഗത്ത് ചില വീടുകളിൽ മാത്രമാണ് എല്ലാ ദിവസവും ശുദ്ധജലം ലഭിക്കുന്നത്. പനമൂട്ടിലെ തന്നെ പമ്പ് ഹൗസിൽ നിന്നും ശുദ്ധജലം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പ്രദേശത്തെ എല്ലാ വീടുകളിലും ലഭിക്കാത്തതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. വാട്ടർ അതോറിറ്റി അധികൃതർ പരിശോധന നടത്തിയെങ്കിലും ശുദ്ധജലം ലഭിക്കാത്തതിന്റെ കാരണം മാത്രം കണ്ടെത്തിയിട്ടില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama