go

ഒരു വാശിക്ക് മരത്തിൽ കയറി; ‘മരം കേറി’ എന്ന പേരുദോഷം ബാക്കി...

  മരത്തിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാനുള്ള ശ്രമം
മരത്തിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാനുള്ള ശ്രമം
SHARE

വടക്കേവിള∙ ഒരു വാശിക്ക് മരത്തിൽ കയറി. വാശിയൊക്കെ തീർന്നപ്പോൾ താഴേക്കിറങ്ങാൻ പറ്റാതെ ദിവസങ്ങളോളം മരത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയ്ക്ക് ഒടുവിൽ രക്ഷകരായത് അഗ്നിരക്ഷാ സേന. വടക്കേവിള മണക്കാട് നഗറിലെ ഒരു വീട്ടിലെ കൂറ്റൻ ഇലഞ്ഞി മരത്തിലാണ് അയൽവാസിയുടെ വളർത്തു പൂച്ച കുടുങ്ങിയത്.  ദിവസങ്ങളായിട്ടും പൂച്ചയെ കാണാതെ വീട്ടുകാർ വിഷമിച്ചു. അന്വേഷണത്തിനൊടുവിൽ അയൽവാസിയുടെ മരത്തിന് മുകളിൽ നിന്നു പൂച്ചയുടെ കരച്ചിൽ കേട്ടു. മീനും ആഹാരവും കാണിച്ചു പൂച്ചയെ താഴേക്ക് എത്തിക്കാൻ വീട്ടുകാർ പഠിച്ച പണി നോക്കിയിട്ടും ഫലിച്ചില്ല.

5 രാവും പകലും മരത്തിന് മുകളിലിരുന്ന പൂച്ചയെ എങ്ങനെ താഴേക്ക് എത്തിക്കുമെന്നാശങ്കയിലായിരുന്ന വീട്ടുകാർ ഒടുവിൽ കൗൺസിലർ സഹൃദയനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന വലിയ ഏണിയുമായി എത്തി. ഏണി 40 അടിയോളം ഉയർത്തിയ ശേഷം ഇതിലൂടെ ഫയർമാൻ വിനീത് വിജയൻ മരത്തിന് മുകളിൽ എത്തി പൂച്ചയെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama