go

‌സിപിഎം പ്രവർത്തകരെ മർദിച്ച കേസ്: ആർഎസ്എസ് പ്രവർത്തകർക്കു തടവുശിക്ഷ

kollam news
SHARE

കൊല്ലം ∙ സിപിഎം പ്രവർത്തകരെ മർദിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകർക്കു തടവുശിക്ഷയും പിഴയും. കടവൂർ കുരീപ്പുഴ ചേനേത്തു കിഴക്കതിൽ ജോർജ്, ചേനേത്തു പടിഞ്ഞാറ്റതിൽ സാം ദാസ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആൻസിൽ, എം.എസ്. അരുൺ,  അനീഷ് മോഹൻ, രാഹുൽ, വിഷ്ണു, അനീഷ്, രതീഷ് എന്നിവരെയാണു കൊല്ലം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

വിവിധ വകുപ്പുകളിലായി ഒരു വർഷവും 4 മാസവും തടവും 81,000 രൂപ പിഴയും ഒടുക്കണം. പിഴത്തുകയിൽ നിന്ന് 50,000 രൂപ സാം ദാസിനും 25,000 രൂപ ജോർജിനും നൽകണം.  മറ്റു പ്രതികളായിരുന്ന വിനയചന്ദ്രൻ, ലിജോ, മൈനാ വിഷ്ണു എന്ന വിഷ്ണു, അനീഷ്, സതീഷ് എന്നിവരെ വിട്ടയച്ചു.  2013 ഓഗസ്റ്റ് 31 നു രാത്രിയാണു കേസിനാസ്പദമായ സംഭവം. ജോർജിന്റെയും സാം സാം ദാസിന്റെയും സുഹൃത്തായ റോയിയെ പ്രതികളിൽ ചിലർ മർദിച്ചിരുന്നു.

റോയിയെയും കൂട്ടി ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തെത്തുടർന്നായിരുന്നു ആക്രമണം. കൊല്ലം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കമറുദ്ദീൻ, ആർ. സുരേഷ്, ബിനു എന്നിവർ അന്വേഷിച്ച കേസിൽ വി.എസ്. ബിജുവാണു കുറ്റപത്രം സമർപ്പിച്ചത്.  

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama