go

കടവുകളിൽ നിന്നു വാരിക്കൂട്ടി; വിറ്റുപോകാതെ മണൽശേഖരം

kollam-sand
കല്ലടയാറ്റിന്റെ ചോഴിയക്കോട് കടവിൽ നിന്നും വാരിയ മണൽ വനംവകുപ്പിന്റെ കുളത്തൂപ്പുഴ വനശ്രീ കേന്ദ്രത്തിൽ കൂനകൂട്ടിയ നിലയിൽ.
SHARE

കുളത്തൂപ്പുഴ∙ കല്ലടയാറ്റിലെ മണൽ ശേഖരം മലവെള്ളപ്പാച്ചിലിൽ ഒഴുകി നഷ്ടമാകുന്നതോടെ നഷ്ടം സർക്കാരിന്. കല്ലടയാർ കടവുകളിൽ നിന്നു വാരി വനംവകുപ്പിന്റെ വനശ്രീ ഡിപ്പോയിൽ കൂനകൂട്ടിയ മണൽ ശേഖരവും വിറ്റു പോയിട്ടില്ല. ഒഴുകിപ്പോകുന്ന മണൽ പരപ്പാർ അണക്കെട്ടിലേക്കാണു വന്നടിയുന്നതും. അണക്കെട്ടിന്റെ ആഴം കുറയ്ക്കുന്ന മണൽ കുന്നുകൾ വരൾച്ചക്കാലത്ത് ജലലഭ്യത കുറവിനും കാരണമാകും. അണക്കെട്ടിന്റെ 15 ശതമാനം മണൽ വന്നടിഞ്ഞു നികന്നതായാണു കണ്ടെത്തലുകൾ.

കല്ലടയാറ്റിന്റെ ചോഴിയക്കോട് കടവുകളിൽ നിന്നു മാത്രമാണു പരിമിതമായ തോതിൽ മണൽ വാരലിന് അനുമതി. പരിസ്ഥിതി, മൈനിങ് ജിയോളജി വകുപ്പുകൾ നൽകുന്ന അളവിൽ മാത്രമെ വനംവകുപ്പിനു കടവുകളിൽ നിന്നും മണൽ വാരാനാകൂ. മണലിനു സർക്കാർ നിശ്ചയിച്ച വില അമിതമായ കാരണത്താലാണു വനശ്രീയിൽ നിന്നുള്ള മണൽ വിറ്റു പോകാത്തത്.

ലോഡ് ഒന്നിനു 15,000 രൂപയിൽ താഴെ മാത്രം വിലയായാൽ മാത്രമെ ആവശ്യക്കാരെ കിട്ടൂ. സർക്കാർ ഭവനപദ്ധതിയിലെ ബിപിഎല്ലുകാർക്കു മാത്രമെ സബ്സിഡി നിരക്കിൽ മണലുള്ളൂ. മറ്റു ബിപിഎല്ലുകാർ, എപിഎല്ലുകാർ നൽകുന്ന വില നൽകണമെന്ന വ്യവസ്ഥയാണു തിരിച്ചടി.

മണൽ വന്നടിഞ്ഞു നികന്ന കല്ലടയാറ്റിലെ പലഭാഗങ്ങളിലും വെള്ളം കെട്ടിനിൽക്കാതെ ഒഴുകി പോകുന്നതു വേനലിൽ ജലക്ഷാമത്തിനും കാരണമായി. കല്ലടയാറ്റിലെ മണൽ വന്നടിഞ്ഞു നികന്ന ഭാഗങ്ങളിൽ പരിശോധന നടത്തി മണൽ നീക്കം ചെയ്താൽ പരിഹാരമാകും. ഇതു മിതമായ നിരക്കിൽ വിൽപന നടത്തിയാൽ സർക്കാരിന്റെ കൈകളിൽ എത്തുക കോടികളാകും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama