go

ഇലയിട്ട് ഉണ്ണാം; പ്രധാന ഹോട്ടലുകളിലെ ഓണം സ്പെഷലുകൾ

ONAM-S~1
SHARE

കൊല്ലം ∙ ഓണമെത്തി, ഇലയിൽ നിറയെ സദ്യയും കറികളും പായസങ്ങളുമൊക്കെയായി ഹോട്ടലുകളും തയാറായിക്കഴിഞ്ഞു. ഓരോ ഹോട്ടലുകളിലും ഓരോ വിധത്തിലാണ് ഓണസദ്യ ഒരുക്കുന്നത്. മാവേലിയും ഓണക്കാഴ്ചകളുമുണ്ട് മിക്കയിടത്തും. നഗരത്തിലെ പ്രധാന ഹോട്ടലുകളിലെ ഓണം സ്പെഷലുകൾ:

ദ് റാവിസ്

തിരുവോണ ദിവസമാണ് ദ് റാവിസിൽ ഓണസദ്യ. ഉച്ചയ്ക്കു 12.30 മുതൽ 3.30 വരെയാണു സമയം. 1,111 രൂപയാണു (ടാക്സ് കൂടാതെ) ഓണസദ്യയുടെ നിരക്ക്. 

ദ് ക്വയിലോൺ ബീച്ച് ഹോട്ടൽ

ഉത്രാട – തിരുവോണ ദിവസങ്ങളിൽ മാത്രമാണു ബീച്ച് ഹോട്ടലിലെ ഓണസദ്യ. 595 രൂപയാണു (ടാക്സ് കൂടാതെ) നിരക്ക്. 3 പായസമുൾപ്പെടെ 20ലധികം വിഭവങ്ങൾ സദ്യയ്ക്കുണ്ടാകും. 12.30നാണ് ആരംഭിക്കുന്നത്. 3 മുതൽ 5 പേർക്കു വരെ പാഴ്സലായി ഓണസദ്യ എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.  

ദ് വൈദ്യ  ഹോട്ടൽ

ഇന്നുമുതൽ തിരുവോണ ദിവസം വരെയാണ് ഓണസദ്യ. സമയം ഉച്ചയ്ക്കു 12 മുതൽ 3 വരെ. 22 കൂട്ടം  കറികളും 2 കൂട്ടം പായസവും . 200 രൂപ നിരക്കിലാണു സദ്യ.

നാണി

ഉത്രാട ദിവസവും തിരുവോണ ദിവസവും മാത്രമായിരിക്കും നാണി ഹോട്ടലിൽ ഓണസദ്യ. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണു സദ്യയുടെ സമയം.  3 കൂട്ടം പായസം ഉൾപ്പെടെ 29 വിഭവങ്ങൾ. 499 രൂപ.

സീ പേൾ

ഇന്ന് ആരംഭിക്കും. തിരുവോണ ദിവസം വരെ സദ്യയുണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണു സമയം. 2 കൂട്ടം പായസമുൾപ്പെടെ 23 വിഭവങ്ങളുണ്ടാകും. ഒരാൾക്ക് 300 രൂപ.

സീ പാലസ്

ഇന്നുമുതൽ തിരുവോണ ദിവസം വരെ ഓണസദ്യ ഉണ്ടായിരിക്കും. അടപ്രഥമൻ ഉൾപ്പെടെ 2 കൂട്ടം പായസം സദ്യയ്ക്കുണ്ടാകും. ആകെ 25 വിഭവങ്ങൾ. 300 രൂപയാണു നിരക്ക്.

നിള പാലസ് 

തിരുവോണ ദിവസം മാത്രമാണ് നിള പാലസിൽ ഓണസദ്യ. 12  മുതൽ 3  വരെയാണു സമയം. 3 കൂട്ടം പായസവും ബോളിയും ഉൾപ്പെടെ 35 വിഭവങ്ങൾ ഉണ്ടായിരിക്കും. വാദ്യമേള സംഘവും മാവേലിയുമുൾപ്പെടെയുണ്ട്. 499 രൂപയാണു നിരക്ക്. 

സുദർശൻ

ഹോട്ടൽ സുദർശനിലെ ഓണസദ്യ ഇന്ന് ആരംഭിക്കും. തിരുവോണ ദിവസം സമാപിക്കും.  12 മുതൽ 3 വരെയാണു സദ്യ. 2 പായസമുൾപ്പെടെ 25 വിഭവങ്ങളുണ്ടായിരിക്കും. 325 രൂപ. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 250 രൂപയ്ക്കു സദ്യ ലഭിക്കും. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama