go

പരാക്രമത്തിനൊടുവിൽ വിരണ്ടോടിയ എരുമ ചത്തു; യുവാവിനു പരുക്ക്

കൊല്ലത്തു വിരണ്ടോടിയ എരുമയെ പിടിച്ചുകെട്ടാനുള്ള ശ്രമം. 1. എരുമയെ പിടിക്കാൻ നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളുമെത്തുന്നു.2. കുരുക്കെറിയുന്ന അഗ്നിശമനസേനാംഗം. 3. എരുമയുടെ തലയിൽ കുരുക്കിടുന്നു 4. കുരുക്ക് വീഴുന്നു. 5. കുരുങ്ങി കിടക്കുന്നു. 6.എരുമയെ കെട്ടുന്നു. പിന്നീട് എരുമ ചത്തു. 7. എരുമയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇർഷാദ്. ചിത്രം: മനോരമ
SHARE

കൊല്ലം.∙ വിരണ്ടോടിയെത്തിയ എരുമയുടെ ആക്രമണത്തിൽ യുവാവിനു പരുക്ക്.  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഫയർ ഫോഴ്സ് എരുമയെ പിടിച്ചു കെട്ടിയെങ്കിലും അൽപ സമയത്തിനകം ചത്തു. കടപ്പാക്കട പീപ്പിൾസ് നഗറിലാണ് എരുമ നാട്ടുകാരെ വിറപ്പിച്ചത്. ഉച്ചയ്ക്കു 12 മണിയോടെ എത്തിയ എരുമ വീടിനു സമീപത്തു നിന്ന വയോധികയെ ഇടിച്ചു.  ഇതു കണ്ടു 3 യുവാക്കൾ ഓടിയെത്തിയപ്പോൾ എരുമ അവർക്കു നേരെ തിരിഞ്ഞു. 

പീപ്പിൾ നഗർ ഇർഷാദ് മൻസിലിൽ ഇർഷാദിനെ (18) ആക്രമിച്ച ശേഷം ഓടിപ്പോയി. പിടിച്ചുകെട്ടാനെത്തിയ ഫയർ ഫോഴ്സിനെയും ആക്രമിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞു മാറിയാണ് അവർ രക്ഷപ്പെട്ടത്. ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ പല തവണ കരിങ്കൽ ഭിത്തിയിൽ ഇടിച്ച് എരുമയുടെ നെറ്റിക്കു പരുക്കേറ്റു.  മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് എരുമയെ പിടിച്ചു കെട്ടാനായത്. ശക്തികുളങ്ങര സ്വദേശിയുടേതാണ് എരുമ.  അവിടെ നിന്നു വിരണ്ടോടി എത്തിയതാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama