go

പൊലീസിനു നേരെ ആക്രമണം: 4 പേർ റിമാൻഡിൽ

kollam news
പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായവർ.
SHARE

ചാത്തന്നൂർ∙ വാഹനാപകടത്തിൽ രക്ഷിക്കാനെത്തിയ ആളെയും പൊലീസിനെയും ആക്രമിച്ച സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇടനാട് കിഴക്കേവിള പുത്തൻ വീട്ടിൽ ബിജി (20) കോഷ്ണക്കാവ് ലാലു ഭവനിൽ നന്ദു (21), ഇടനാട് ചരുവിള വീട്ടിൽ ഷൈജു (21) സഹോദരൻ ഷിജു (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് വരിഞ്ഞം കൈത്തറിക്കു സമീപമാണ് സംഭവം.

യുവാക്കളുടെ ആക്രമണത്തിൽ ചാത്തന്നൂർ എസ്ഐ എ.എസ്.സരിൻ, സിവിൽ പൊലീസ് ഓഫിസർ സുരേഷ്ബാബു എന്നിവർക്കാണ് പരുക്കേറ്റത്. പാരിപ്പള്ളി സ്റ്റേഷനിലെ പട്രോളിങ് ജീപ്പിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. അമിത വേഗത്തിൽ വരുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെടുത്താനെത്തിയ പിക്കപ് ഓട്ടോ ഡ്രൈവർക്കു നേരെ യുവാക്കൾ തിരിഞ്ഞതോടെ നാട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു. ജീപ്പിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് പൊലീസിനെ ആക്രമിക്കുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama