go

സ്വർണവർണമാർന്ന ചോളപ്പാടങ്ങൾ, സദാനന്ദപുരത്ത്

kollam news
സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ചോളക്കൃഷി.
SHARE

കൊട്ടാരക്കര ∙ ഓണത്തിനു കൊയ്യാൻ പാകമായി  ചോളപ്പാടം. സ്വർണനിറത്തിലാണു ചോളക്കാഴ്ചകൾ. സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ   അരയേക്കറോളം   സ്ഥലത്തു സ്കൂൾ കുട്ടികളുടെ നിരീക്ഷണത്തിലാണു ചോളക്കൃഷി നടത്തുന്നത്. ഓണാവധിക്കു ശേഷം വിളവെടുപ്പു നടത്തും. 2 വർഷം മുൻപ് ആരംഭിച്ച അന്യോന്യം -വീടും വിദ്യാലയവും പദ്ധതിയുടെ ആറാം ഘട്ടമായി സ്കൂൾ കാർഷിക ക്ലബ് വെട്ടിക്കവല കൃഷിഭവൻ,മടത്തിയറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളി സംഘവുമായി ചേർന്നാണു മണ്ണിൽ പൊന്ന് പദ്ധതി നടപ്പാക്കുന്നത്.

പ്രോജക്ട് കൺവീനർ ബി.മോഹൻലാൽ,ഗ്രാമപഞ്ചായത്തംഗം ഷീജ സേതുനാഥ്, എസ്എംസി ചെയർമാൻ ഷാജി ചെമ്പകശേരി, പിടിഎ പ്രസിഡന്റ് ടി. എസ്.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ്  കെ.രാജൻ,പ്രിൻസിപ്പൽ എം.എസ്.അനിത, ഹെഡ് മിസ്ട്രസ് പി.എസ്.ഗീത,ബ്ലോക്ക് ഓവർസിയർ എസ്.സുധി,കൃഷി അസി.പി. ഓമനകുട്ടി ,സീനിയർ അസിസ്റ്റന്റ് സാബു ജോൺ, സ്റ്റാഫ് സെക്രട്ടറി ബി.സുരാജ്,തൊഴിലുറപ്പ് സംഘം കൺവീനർ മിനി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama