go

അവർ ഒറ്റയ്ക്കല്ല; ഓണമുണ്ണാന്‍ ഒരു ഗ്രാമം ഒപ്പമുണ്ട്...

kollam news
SHARE

കൊട്ടാരക്കര ∙ തിരുവോണ നാളിൽ നെടുവത്തൂർ ഗ്രാമവാസികൾ സദ്യാവിഭവങ്ങളുമായി കലയപുരം ആശ്രയ സങ്കേതത്തിലെത്തും.1200 അന്തേവാസികൾക്ക് ഒപ്പമിരുന്ന് ഓണസദ്യ ഉണ്ണും. 18 വർഷമായുള്ള പതിവ് അവർ ഇക്കുറിയും തെറ്റിക്കില്ല. ഗ്രാമവാസികൾ തയ്യാറെടുപ്പ് പൂർത്തിയാക്കി കഴിഞ്ഞു.  200 കുടുംബങ്ങളിലെ കൂട്ടായ്മയാണു സംരംഭം ഒരുക്കുന്നത്. പണം സ്വരൂപിച്ചു സാധനങ്ങൾ വാങ്ങും. നെ‌ടുവത്തൂരിൽ പ്രത്യേക പന്തൽ കെട്ടി ഭക്ഷണം പാകം ചെയ്യും.

ഇവ ലോറിയിൽ കലയപുരം സങ്കേതത്തിലെത്തിക്കും. ഒപ്പം നെടുവത്തൂർ ഗ്രാമവാസികളും എത്തും. 2 ക്വിന്റൽ അരിയുടെ ചോറും ആവശ്യമായ കറികളും മറ്റു വിഭവങ്ങളുമാണ് എത്തിക്കുന്നത്. വസ്ത്രങ്ങളും എത്തിക്കുന്നു. ഇവ ആശ്രയ ഡയറക്ടർ കലയപുരം ജോസിനെ ഏൽപ്പിക്കും. പ്രസിഡന്റ് എസ്.മോഹനന്റെയും സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരന്റെയും നേതൃത്വത്തിലാണു കൂട്ടായ്മ പ്രവർത്തിക്കുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama