go

രാജ്യത്തുടനീളം ജാഗ്രതാ നിർദേശം; ഇവിടെ പൊലീസിൽ തലപ്പത്ത് ആൾക്ഷാമം

kollam news
SHARE

കൊട്ടാരക്കര ∙ കൊല്ലം സിറ്റിയിൽ അഡീഷനൽ കമ്മിഷണറില്ല; റൂറലിൽ അഡിഷനൽ എസ്പിയും. സിറ്റിയിൽ സ്പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ കസേരയും ഒഴിഞ്ഞു കി‌ടക്കുന്നു. രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നിലനിൽക്കെയാണ് പ്രധാന തസ്തികകൾ 2 മാസത്തോളമായി ഒഴിഞ്ഞു കിടക്കുന്നത്. സർക്കാരിന്റെ ജാഗ്രതക്കുറവാണു നിയമനം വൈകാൻ കാരണമെന്നാണ് ആരോപണം. സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കാനും നടപടിയില്ല. ഓണക്കാലത്ത് ക്രമസമാധാനപാലനത്തിന് 50 പൊലീസുകാരെ മാത്രമാണു ജില്ലയിൽ അധികം ലഭിച്ചത്.

ജില്ലാ ആസ്ഥാനത്തെ ഭരണച്ചുമതല നിർവഹിക്കേണ്ടതും പൊലീസ് മേധാവിയുടെ ആവശ്യാനുസരണം നടപടികൾ സ്വീകരിക്കേണ്ടതും അഡീഷനൽ കമ്മിഷണറാണ്. ആളില്ലാത്തതിനാൽ മറ്റു ചുമതലകളുള്ള ഡിവൈഎസ്പിമാർക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. കൊല്ലം റൂറൽ ജില്ലയിലെ അഡീഷനൽ എസ്പിയുടെ ചുമതല സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദിനാണ്. കൊല്ലം അഡീഷനൽ കമ്മിഷണറുടെ ചുമതല ക്രൈം ഡിറ്റാച്ച്മെന്റ് എസിപി ജി.സർജുപ്രസാദിനും.

ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപിയുടെ ചുമതല ഡിസിആർബി എസിപി എം. അനിൽകുമാർ വഹിക്കുന്നു. ജില്ലയിലെ രഹസ്യാന്വേഷണ ഏകോപനമാണ് സ്പെഷൽ ബ്രാഞ്ചിന്റെ ചുമതല. ജില്ലയിലെ 40 പൊലീസ് സ്റ്റേഷനുകളിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഉണ്ട്. ഇവർ നൽകുന്ന വിവരങ്ങൾ പരിശോധിച്ചു നടപടിക്കു ശുപാർശ ചെയ്യേണ്ടത് സ്പെഷൽ ബ്രാഞ്ചാണ്. അവിടെയാണു നാഥനില്ലാതായത്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama