go

ഫെയ്സ് ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ഫോട്ടോ അയച്ച ആൾ പിടിയിൽ

pkd-fb
SHARE

കൊല്ലം ∙ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തശേഷം ഇവ ഉപയോഗിച്ചു സ്ത്രീകളെ ശല്യം ചെയ്ത യുവാവ് പിടിയിൽ. കൊല്ലം ബീച്ച് നേതാജി നഗർ സ്വദേശി ആനന്ദരാജ് (29) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സ്ത്രീകളുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് ഇവരുടെ ഫോട്ടോകൾ ഇയാൾ ഡൗൺലോഡ് ചെയ്യും.

ഇത് എഡിറ്റ് ചെയ്ത് അശ്ലീല ഫോട്ടോകളാക്കിയ ശേഷം, മറ്റൊരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് അതുവഴി ഫൊട്ടോകൾ അവരുടെ ബന്ധുക്കൾക്ക് അയച്ചു നൽകുന്നതാണ് രീതിയെന്നു പൊലീസ് പറഞ്ഞു.ഇപ്രകാരം എഡിറ്റ് ചെയ്ത അശ്ലീല ഫോട്ടോ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചെന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama