go

കർഷകന്റെ ഓണസമ്മാനം; ആർസിസിക്ക് 10 കട്ടിൽ

kollam news
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്കു കൊണ്ടുപോകാൻ കട്ടിലുകൾ അബ്ദുൽ അസീസും ഭാര്യയും സുഹൃത്തിന്റെ സഹായത്തോടെ ജീപ്പിലേക്കു കയറ്റുന്നു.
SHARE

പത്തനാപുരം ∙ റീജനൽ കാൻസർ സെന്ററിലെ(ആർസിസി) പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണസമ്മാനമായി കട്ടിൽ നൽകി കർഷകൻ. തടിയിൽ നിർമിച്ച എൺപതിനായിരത്തോളം രൂപ വില വരുന്ന 10 കട്ടിലുകളാണു കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അബ്ദുൽ അസീസ് കാൻസർ സെന്ററിനു കൈമാറുന്നത്.

ഇന്ന് 10ന് ആശുപത്രി പാലിയേറ്റീവ് കെയർ തലവൻ പ്രശാന്തിനു കട്ടിലുകൾ കൈമാറും.കുറച്ചു നാൾ മുൻപ് ആശുപത്രി സന്ദർശനത്തിനു പോയ അബ്ദുൽ അസീസ് പാലിയേറ്റീവ് കെയറിലെ രോഗികളുടെ ദുരിതം കണ്ടാണു കട്ടിൽ നൽകാൻ തീരുമാനിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ അബ്ദുൽ അസീസ് താമസിയാതെ 10 കട്ടിലുകൾ കൂടി ആർസിസിക്കു കൈമാറും. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama