go

ഓണം കൊള്ളാൻ ഒരുങ്ങി

kollam news
ഓണത്തോടനുബന്ധിച്ചു കൊല്ലം ചിന്നക്കടയിലെ വാഹനത്തിരക്ക്. ചിത്രം: മനോരമ
SHARE

കൊല്ലം ∙ തിരുവോണത്തിന് ഇനി ഒരു ദിനം കൂടി. ഇന്ന് ഉത്രാടപ്പാച്ചിൽ പിന്നിട്ട് നാളെ തിരുവോണം. പുലികളിയും കരടികളിയുമൊക്കെ വീടുകളിലേക്കെത്തി തുടങ്ങി. സന്തോഷത്തിനും ആവേശത്തിനുമൊപ്പം നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക്. തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലമർന്നു ജില്ല. ഓണാവധിയും ആരംഭിച്ചതോടെ നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളെല്ലാം തിരക്കിലായി. ഓണക്കോടിയെടുക്കാൻ എത്തിയവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണു വസ്ത്രവ്യാപാര കേന്ദ്രങ്ങൾ.

ഓണസമ്മാനമായി വസ്ത്രങ്ങൾ വാങ്ങി നൽകാൻ ഉൾപ്പെടെ ഒട്ടേറെപ്പേരെത്തുന്നുണ്ടെന്നു വ്യാപാരികൾ പറയുന്നു. ഓണത്തോടനുബന്ധിച്ചു മിക്ക കടകളിലും ഓഫറുകളുണ്ട്. വാഹനങ്ങൾക്ക് അകത്തേക്കു കടക്കാൻ കഴിയാത്തത്ര തിരക്കാണു പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ. പൂക്കളമൊരുക്കി മാവേലിയെ വരവേൽക്കുന്നതിനായി ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ജില്ലയിലേക്കു പൂക്കളെത്തിയിട്ടുണ്ട്. മുൻ വർഷങ്ങളെ  അപേക്ഷിച്ചു വില കുറവായതിനാൽ ഒട്ടേറെപ്പേർ പൂക്കൾ വാങ്ങാൻ എത്തുന്നുണ്ടെന്നു വ്യാപാരികൾ പറഞ്ഞു.

ഹൊസൂർ, ബെംഗളൂരു, കോയമ്പത്തൂർ, ദണ്ഡിഗൽ, തമിഴ്നാട്ടിലെ ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണു ജില്ലയിലേക്കു പൂക്കളെത്തുന്നത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ബെന്തി, വാടാമല്ലി പൂക്കൾക്കാണ് ആവശ്യക്കാരേറെയുള്ളത്. സദ്യയ്ക്കായി ഏറ്റവും നല്ല പച്ചക്കറികൾ തേടിയാണു ആളുകൾ കടകൾ തോറുമെത്തുന്നത്. കുടുംബശ്രീ പോലുള്ള കൂട്ടായ്മകളുടെ ഓണച്ചന്തകളിലും തിരക്കേറുന്നു. സദ്യയ്ക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും അടങ്ങിയ കിറ്റ് ആവശ്യപ്പെട്ട് എത്തുന്നവരും ഒട്ടേറെ. പായസക്കൂട്ട് ഉൾപ്പെടെ സദ്യയ്ക്കു വേണ്ട പലചരക്കു സാമഗ്രികളുടെ കിറ്റുകളും മിക്കയിടത്തും ലഭ്യമാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama