go

പുത്തൂരിൽ ഉദ്ഘാടനത്തിനൊരുങ്ങി പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരം

kollam news
പി.അയിഷാപോറ്റി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ടു പൂർത്തിയാക്കിയ പുത്തൂർ ജനമൈത്രി പൊലീസ് സ്റ്റേഷൻ മന്ദിരം.
SHARE

പുത്തൂർ ∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയ പുത്തൂർ ജനമൈത്രി പൊലീസ് സ്റ്റേഷനു വേണ്ടി എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ച പുതിയ മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. വയറിങ്, പ്ലമിങ്, പെയിന്റിങ് എന്നിവ  പൂർത്തിയായ മന്ദിരത്തിൽ ഫർണിച്ചർ വിന്യസിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.  20നു ശേഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണു സൂചന. പി.അയിഷാപോറ്റി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 95 ലക്ഷം രൂപയാണു പുതിയ സ്റ്റേഷൻ മന്ദിരത്തിന് അനുവദിച്ചത്. 68 ലക്ഷം രൂപയ്ക്കാണു കരാറെടുത്തത്.

ഫർണിച്ചറും കംപ്യൂട്ടർ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഇതിനു പുറമേയാണ്. നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തോടു ചേർ‍ന്നു 3400 ചതുരശ്ര അടി വിസ്തൃതിയിലാണു പുതിയ കെട്ടിടം. നെടുവത്തൂർ പഞ്ചായത്താണ്  25 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷനു വേണ്ടി വിട്ടുനൽകിയത്. പക്ഷേ മന്ദിരം പൂർത്തിയായതോടെ പുറത്തെ സ്ഥലസൗകര്യം കുറഞ്ഞു. കുറച്ചു കൂടി സ്ഥലം ലഭിച്ചാൽ കുടൂതൽ സൗകര്യങ്ങൾ എർപ്പെടുത്താം എന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.  

പുതിയ സ്റ്റേഷൻ സ്മാർട്; ഒപ്പം ജനസൗഹൃദപരം

പുത്തൂർ ∙ സ്മാർടും ജനസൗഹൃദപരവുമായ പൊലീസ് സ്റ്റേഷനാണു പുത്തൂരിൽ നിർമാണം പൂർത്തിയാക്കിയതെന്നു റൂറൽ എസ്പി ഹരിശങ്കർ. സ്റ്റേഷനിലെത്തുന്നവർക്കു മനസ്സിനിണങ്ങുന്ന അന്തരീക്ഷമാകും ഉള്ളിലും പുറത്തും. വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന ലഭിക്കും. പൊലീസുകാർക്കു നിന്നു ജോലി ചെയ്യേണ്ട സമ്പ്രദായവും മാറും.

സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കും സ്വന്തമായി ഒരു ഇരിപ്പിടവും ഫയൽ സൂക്ഷിക്കാൻ ഇടവും ഉണ്ടാകും. ഇത്തരം സൗകര്യമുള്ള ജില്ലയിലെ ആദ്യത്തെ സ്റ്റേഷനാണു പുത്തൂരിലേത്. മുകളിൽ ഒരു കോൺഫറൻസ് ഹാളുൾപ്പെടെയുള്ള സൗകര്യങ്ങൾ നിർമിക്കുന്നതിനു 30 ലക്ഷം രൂപയുടെ  മറ്റൊരു പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama