go

ഹെൽമറ്റും കിരീടം തന്നെ, ഇരിക്കട്ടെ തലയിൽത്തന്നെ...

kollam news
പുത്തൂർ ജിഎച്ച്എസ്എസിലെ എസ്പിസി യൂണിറ്റ് മാവേലി വേഷധാരികളുമായി പുത്തൂർ ടൗണിൽ നടത്തിയ ഗതാഗത ബോധവൽക്കരണം
SHARE

പുത്തൂർ ∙ ‘ഹെൽമറ്റും ഒരു കിരീടം തന്നെയാണ്. തല കാക്കുന്ന കിരീടം.  അത് ബൈക്കിന്റെ ഹാൻഡിലിൽ അല്ല, തലയിൽത്തന്നെ ഇരിക്കണം..’ ഹെൽമറ്റ് ബൈക്കിന്റെ ഹാൻഡിലിൽ തൂക്കി പറന്നെത്തിയവർ മാവേലി മന്നന്റെ ഉപദേശം കേട്ട് അതു തലയിൽ വച്ചു യാത്ര തുടർന്നു. ഇന്നലെ പുത്തൂർ ടൗണിലാണു മാവേലി മന്നൻമാർ ഗതാഗത ബോധവൽക്കരണത്തിനു നേരിട്ടിറങ്ങിയ കാഴ്ച കണ്ടത്. പുത്തൂർ ജിഎച്ച്എസ്എസിലെ എസ്പിസി യൂണിറ്റിന്റേതായിരുന്നു ആശയം. നിയമം പാലിച്ചെത്തിയവർക്കു പാലടപ്രഥമനും പഴവും ഉപ്പേരിയും ഓണസമ്മാനമായി നൽകി. മറ്റുള്ളവർക്ക്  ഉപദേശവും.

പിന്തുണയുമായി പൊലീസും രംഗത്തുണ്ടായിരുന്നു. നിയമലംഘനം നടത്തിയവരെ പിടികൂടി പൊലീസ് പിഴ ഈടാക്കാൻ ഒരുങ്ങിയെങ്കിലും ‘മാവേലി ഇടപെട്ടതിനാൽ’ താക്കീത് നൽകി വിട്ടയച്ചു. പിടിഎ പ്രസിഡന്റ് എസ്.ശശികുമാർ, എസ്ഐ ആർ.രതീഷ്കുമാർ, അധ്യാപകരായ ബി.പ്രദീപ്, എ.ആർ.അരുൺകുമാർ, സുരേന്ദ്രൻപിള്ള, സുധാമണി, എ.ജി.വാസുദേവൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികളായ കാർത്തികേയൻ, മുഹമ്മദ് അമീൻ, സനീബ് എന്നിവരായിരുന്നു മാവേലി വേഷധാരികൾ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama