go

‘ശുചിത്വസാഗരം’ നേരിട്ടറിയാൻ കടൽകടന്ന് അവരെത്തി

kollam news
ലണ്ടൻ സംഘം ശക്തികുളങ്ങരയിലെ സെഗ്രിഗേഷൻ ക്ലീനിങ് യൂണിറ്റ് സന്ദർശിച്ചപ്പോൾ
SHARE

കൊല്ലം ∙ കടലലകളെ പ്ലാസ്റ്റിക് മുക്തമാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ കേട്ടറിഞ്ഞ മികവു നേരിട്ടു കാണാൻ അവർ കടൽ കടന്നെത്തി. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘പ്ലാസ്റ്റ് സേവ്’ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരാണു കൊല്ലത്തെത്തി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുമായി കൂടിക്കാഴ്ച നടത്തിയത്. ഫിഷറീസ് വകുപ്പ്, സാഫ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, ശുചിത്വ മിഷൻ, നെറ്റ് ഫിഷ് തുടങ്ങിയവരുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി ആലപ്പാട്, മയ്യനാട്, പന്മന, നീണ്ടകര എന്നീ പഞ്ചായത്തുകളിലെയും കൊല്ലം കോർപറേഷനിലെയും പ്ലാസ്റ്റിക് ശേഖരിച്ചു സംസ്‌കരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. കടലിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്കരിക്കാനുള്ള അത്യാധുനിക യന്ത്രങ്ങൾ ലഭ്യമാക്കാമെന്നു ലണ്ടൻ സംഘം പ്രതിനിധി മാത്യൂസ് അറിയിച്ചു. ആവശ്യമെങ്കിൽ ശുചീകരണ തൊഴിലാളികളുടെ കൂലിയുടെ ഒരു ഭാഗം നൽകാനും തയാറാണ്.

ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ലണ്ടൻ സംഘം വീണ്ടും പദ്ധതി പ്രദേശം സന്ദർശിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു സംഘം ശക്തികുളങ്ങരയിലെ പ്ലാസ്റ്റിക് സെഗ്രിഗേഷൻ ക്ലീനിങ് യൂണിറ്റും നീണ്ടകരയിലെ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റും സന്ദർശിച്ചു. തൊഴിലാളികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. മലയാളികളായ രാജേഷ് കൃഷ്ണ, റത്തീന ഷർഷാദ് എന്നിവരും ലണ്ടൻ സംഘത്തിൽ ഉണ്ടായിരുന്നു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama