go

ഉത്രാടച്ചന്തയിലേക്ക് അതിർത്തി കടന്ന്...

kollam news
പാവൂർസത്രം മാർക്കറ്റിൽ നിന്നു കേരളത്തിലേക്കു പച്ചക്കറി കയറ്റി വിടുന്നതിന്റെ തിരക്ക്. ഇന്നലെ വൈകുന്നേരത്തെ കാഴ്ച.
SHARE

തെന്മല∙ ഉത്രാടച്ചന്തയ്ക്കുള്ള പച്ചക്കറികൾ കയറ്റിവിട്ടു; ഇനി വിശ്രമിക്കാം. ഇതു പറയുന്നതു തമിഴ്നാട്ടിലെ കർഷകരാണ്. ഒരു വർഷത്തെ പ്രയത്നത്തിനുള്ള പ്രതിഫലമാണു കേരളത്തിലെ ഓണം അവർക്കു നൽകുന്നത്. തമിഴ്നാട്ടിലേതു വിഷപ്പച്ചക്കറിയാണെന്ന വാർത്ത വന്നതു മുതൽ അനുഭവിച്ച ബുദ്ധിമുട്ടിനു പരിഹാരം കാണാൻ കഴിഞ്ഞതും ഓണം മൂലമാണെന്ന് ഇവർ പറയുന്നു. രണ്ട് ദിവസമായി ഉത്രാടത്തിനുള്ള പച്ചക്കറികളുടെ വിളവെടുപ്പും ഒരുക്കലുമെല്ലാമായിരുന്നു.

ഇന്നലെ രാവിലെ മുതൽ മൊത്തവിതരണ കേന്ദ്രത്തിലെത്തിച്ച പച്ചക്കറികൾ വൈകിട്ടോടെ അതിർത്തി കടന്നെത്തിക്കഴിഞ്ഞു. ചേന, കാച്ചിൽ, പടവലം, തക്കാളി,  മുരിങ്ങക്കായ്, വാഴക്കായ്, വെള്ളരി, കറിവേപ്പില എന്നിവയാണ് ഇന്നലെ പാവൂർസത്രം മാർക്കറ്റിൽ നിന്നു കൂടുതലായും കേരളത്തിലേക്കു കയറ്റിവിട്ടത്. മറ്റുള്ളവയെല്ലാം നേരത്തെ എത്തിച്ചു കഴിഞ്ഞു. ഇതോടൊപ്പം തിരുവോ‌ണദിവസം സദ്യയുണ്ണാനുള്ള തൂശനിലയും തമിഴ്പാടത്തുനിന്നു പുറപ്പെട്ടു. അഞ്ചു ദിവസമായി ദിവസവും 250 ലോഡിനു മുകളിൽ പച്ചക്കറികൾ ആര്യങ്കാവ് വഴി കേരളത്തിലേക്കെത്തുന്നുണ്ട്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama