go

ബൈക്കുകൾ കൂട്ടിയിടിച്ചു; ബൈക്ക് കടയിൽ ഇടിച്ചു കയറി

kollam news
ചാത്തന്നൂർ കോതേരി ജംക്‌ഷനിൽ ചായക്കടയിൽ ബൈക്ക് ഇടിച്ചു കയറിയ നിലയിൽ.
SHARE

ചാത്തന്നൂർ∙ കൂട്ടിയിടിച്ച ബൈക്കുകളിൽ ഒന്നു ഇടിച്ചു കയറി കട തകർന്നു. ബൈക്കുകൾ ഓടിച്ചവർക്കു പരുക്കേറ്റു. കോതേരി ജംക്‌ഷനിൽ ഇന്നലെ പകൽ 11നാണ് അപകടം. കോളജ് റോഡിൽ നിന്ന് ചാത്തന്നൂർ ഭാഗത്തേക്കു വന്ന ബൈക്കും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇതിൽ ഒരു ബൈക്ക് നിയന്ത്രണം തെറ്റി ചായക്കടയിൽ പാഞ്ഞു കയറി. കടയുടെ തട്ടുകളും വാഴക്കുലകൾ മറ്റു സാധനങ്ങളും തകർന്നു. എന്നാൽ കടയുടെ ഈ ഭാഗത്ത് ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. താഴം തെക്ക് സ്വദേശി രാജ‍ന്റെ കടയിലാണ് ബൈക്ക് ഇടിച്ചു കയറിയത്. ബൈക്കുകൾ ഓടിച്ചിരുന്ന കാരംകോട്, ഉളിയനാട് സ്വദേശികൾക്കാണു പരുക്കേറ്റത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama