go

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

kollam news
കല്ലുവാതുക്കൽ ജംക്‌ഷനിൽ ഇന്നലെ പുലർച്ചെ ഉണ്ടായ അപകടം.
SHARE

ചാത്തന്നൂർ∙നായ റോഡിനു കുറുകെ ചാടി; നിയന്ത്രണം തെറ്റിയ മിനി കണ്ടെയ്നർ ലോറി ട്രാഫിക് ഡിവൈഡറിലൂടെ ഓടി എതിർ വശത്തെ തെരുവ് വിളക്കുകളും രാഷ്ട്രീയ പാർട്ടിയുടെ കൊടിമരവും ഇടിച്ചു തകർത്തു മറിഞ്ഞു. തകർന്ന കൊടിമരം വീണു ഓട്ടോറിക്ഷയ്ക്ക് കേടു പാട് സംഭവിച്ചു. ആർക്കും പരുക്കില്ല. ദേശീയപാതയിൽ കല്ലുവാതുക്കൽ ജംക്‌ഷനിൽ ഇന്നലെ പുലർച്ചെ 5.45നാണ് അപകടം.

മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്കു ബേക്കറി സാധനങ്ങളുമായി പോയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശി മുസ്തഫയാണ് ഓടിച്ചിരുന്നത്. തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്ന രണ്ടു തൂണുകൾ അപകടത്തിൽ തകർന്നു. ഓട്ടോ ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയപ്പോഴാണ് അപകടം. പുലർച്ചെ റോഡിൽ വാഹനങ്ങളും തിരക്കും ഇല്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama