go

വേദനസംഹാരി മോഷണം; യുവാവ് പിടിയിൽ

kollam news
പ്രസീദ്
SHARE

ഇരവിപുരം∙ പാലത്തറ ആരോഗ്യകേന്ദ്രത്തിലെ സ്റ്റോർ മുറിയിൽ നിന്നും രോഗികൾക്കായി വേദന കുറയ്ക്കാനായി ഉപയോഗിക്കുന്ന ആംപ്യൂളുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിലായി. അയത്തിൽ വയലിൽ വീട്ടിൽ പ്രസീദ്(22)ആണു പിടിയിലായത്. കഴിഞ്ഞ 20നാണ് പ്രതി തട്ടാമല പാലത്തറ സിഎച്ച്സിയിൽ നിന്നു മരുന്നുകൾ മോഷ്ടിച്ചത്. അവിടുത്തെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പകർന്നിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇരവിപുരം സിഐ അജിത്കുമാർ, എസ്ഐമാരായ സുജിത് ജി.നായർ, അനീഷ്,

എഎസ്ഐ ദിനോശ്, സിപിഒ മാരായ ശിവകുമാർ, വിനു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കടക്കവേ കഴിഞ്ഞ മാസം 23ന് പിടിയിലായിരുന്നു. ഈ കേസിൽ 8 ദിവസത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ ലഹരി വിൽപനയും ഉപയോഗവും ചെയ്തതിന്റെ പേരിൽ കഴിഞ്ഞ ഏപ്രിലിൽ എക്സൈസ് സംഘം ഇയാളെ പിടിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് സിഐ അറിയിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama