go

‘ഓംലറ്റ് ഇല്ല’, ബുൾസ് ഐ കൊണ്ടു തൃപ്തിപ്പെടണം; കണ്ണു നിറയ്ക്കും സവാള വില

kollam news
SHARE

കൊല്ലം ∙ സവാള വില കരയിക്കാൻ തുടങ്ങിയതോടെ തട്ടുകടകളിൽ അടക്കം സവാള പുറത്തേക്ക്. പൊരിച്ച ചിക്കനൊപ്പം റീത്തു പോലെ അലങ്കാരമായിക്കിടന്ന സാലഡ് സവാളയും ഓംലറ്റിനെ മനോഹരമാക്കിയ ഉള്ളിയും ഇപ്പോൾ വിഭവങ്ങളിൽ അധികം കാണാറില്ല. തട്ടുകടകളിൽ ഉൾപ്പെടെ ‘ഓംലറ്റ് ഇല്ല’ എന്ന ബോർഡ് വരെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പകരം ബുൾസ് ഐ കൊണ്ടു തൃപ്തിപ്പെടണം. മാസങ്ങൾക്കു മുൻപ് 20 രൂപയായിരുന്ന 1 കിലോ സവാളയുടെ ഇപ്പോഴത്തെ വില 70 മുതൽ 90 വരെയാണ്.

ഈ വിലയ്ക്കു സവാള വാങ്ങി ഉപയോഗിച്ചാൽ ഓംലറ്റും ഫ്രൈകളുമൊന്നും ഇപ്പോഴത്തെ വിലയ്ക്കു കൊടുക്കാനാവില്ലെന്നു തന്നെയാണു തട്ടുകടക്കാരുടെ പക്ഷം. ഉത്തരേന്ത്യയിൽ കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതിനായി കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടു വന്നെങ്കിലും മലയാളികൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്ന ലക്ഷണമില്ല. അതിനിടെയാണു വിലക്കയറ്റം കാരണം നമ്മുടെ തീൻമേശയിലെത്തുന്ന വിഭവങ്ങളിൽ നിന്നു തന്നെ സവാളയെ പാചകക്കുറിപ്പുകൾക്കു പുറത്തു നിർത്താൻ തീരുമാനിക്കേണ്ടി വന്നിരിക്കുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama