go

സൈക്കിളിലേറി സൂപ്പർ റാൻഡസണർ ബഹുമതി കൊല്ലത്ത്

kollam news
സൂപ്പർ റാൻഡസണർ ബഹുമതി നേടിയ ഗലിൻ ഏബ്രഹാമും ലൊറൈൻ ഡിക്കോസ്റ്റയും.
SHARE

കൊല്ലം ∙ ആഞ്ഞൊന്നു സൈക്കിൾ ചവിട്ടിയപ്പോൾ പരവൂർ ബൈക്കേഴ്സ് ക്ലബ് അംഗങ്ങളായ ഗലിൻ ഏബ്രഹാമും ലൊറൈൻ ഡിക്കോസ്റ്റയും നേടിയതു സൂപ്പർ റാൻഡസണർ ബഹുമതി. രണ്ടുപേർ ചേർന്നു ചവിട്ടുന്ന ടാൻഡം സൈക്കിളിൽ ഗലിനും ലൊറൈനും സഞ്ചരിച്ചത് 1,500 കിലോമീറ്റർ. ഫ്രാൻസിലെ ഒഡാക്സ് ക്ലബ് നൽകുന്ന ബഹുമതിയാണു സൂപ്പർ റാൻഡസണർ. ഒരു സീസണിൽ 200, 300, 400, 600 കിലോമീറ്ററുകൾ വീതമാണു പൂർത്തിയാക്കേണ്ടത്.

13.5 മണിക്കൂറിൽ 200 കിലോമീറ്റർ, 20 മണിക്കൂറിൽ 300 കിലോമീറ്റർ, 27 മണിക്കൂറിൽ 400 കിലോമീറ്റർ, 40 മണിക്കൂറിൽ 600 കിലോമീറ്റർ എന്നിങ്ങനെയാണു പൂർത്തീകരിക്കേണ്ട ദൂരം. 2018 നവംബറിനും 2019 ഒക്ടോബറിനുമിടയിലാണ് ഇതു പൂർത്തീകരിക്കേണ്ടിയിരുന്നത്. കോയമ്പത്തൂർ– ഭവാനി, കോയമ്പത്തൂ‍ർ – സേലം, കോയമ്പത്തൂർ – തിരുച്ചിറപ്പള്ളി, തിരുച്ചിറപ്പള്ളി– ഭവാനി റൂട്ടുകളാണു ഗലിനും ലൊറൈനും തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ ആദ്യഘട്ടം പൂർത്തീകരിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു 300, 400, 600 കിലോമീറ്റർ ഇവർ പൂർത്തീകരിച്ചത്. സാധാരണ സൈക്കിളിൽ ചവിട്ടുന്നതിനേക്കാൾ കായികക്ഷമത ടാൻഡം സൈക്കിൾ ചവിട്ടാൻ ആവശ്യമാണ്. കേരളത്തിൽ നിന്നു ടാൻഡം സൈക്കിളിൽ സൂപ്പർ‌ റാൻഡസണർ ബഹുമതി നേടുന്ന ആദ്യത്തെ ജോഡി ഇവരാണ്. കൊല്ലം സ്വദേശിനിയായ ലൊറൈൻ കഴിഞ്ഞ ഒരു വർഷമായി സൈക്കിളിങ്ങി‍ൽ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നോർത്ത് പറവൂർ സ്വദേശിയാണു ഗലിൻ ഏബ്രഹാം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama