go

പൊലീസിനും വാനരപ്പടയെ പേടി; മരശിഖരങ്ങൾ മുറിച്ചു

kollam news
കുരങ്ങിനെ പേടിച്ച് തെന്മല പൊലീസ് സ്റ്റേഷന് മുന്നിലെ മരശിഖരങ്ങൾ മുറിച്ചു നീക്കുന്നു.
SHARE

തെന്മല ∙ വാനരനെ പേടിച്ച് പൊലീസ് സ്റ്റേഷൻ വളപ്പിലെ മരശിഖരങ്ങൾ മുറിച്ചു നീക്കി. തെന്മല പൊലീസ് സ്റ്റേഷൻ വളപ്പിലെ അത്തി, കണിക്കൊന്ന എന്നിവയുടെ ശിഖരങ്ങളാണ് ഇന്നലെ മുറിച്ചു നീക്കിയത്. വനത്തിൽ നിന്നു കൂട്ടമായെത്തുന്ന കുരങ്ങുകൾ സ്റ്റേഷൻ വളപ്പിലെ മരശിഖരത്തിൽ തമ്പടിക്കും. തക്കംപാർത്തിരുന്ന് സ്റ്റേഷനുള്ളിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന അരിച്ചാക്ക് കുത്തിപ്പൊട്ടിക്കും. അരിച്ചാക്ക് പൊട്ടിച്ച് അരിയുമായി കടക്കുന്നത് പതിവായതോടെ ടാർപാളിൻ ഉപയോഗിച്ച് മൂടിവച്ചു നോക്കി.

എന്നിട്ടും രക്ഷയില്ലാതായതോടെയാണ് മരശിഖരം മുറിയ്ക്കാൻ തയറായത്. സ്വകാര്യ തോട്ടം ഉടമയാണ് മരശിഖരം മുറിച്ചു നീക്കിനൽകിയത്. കുരങ്ങിനെ പേടിച്ച് സ്റ്റേഷന്റെ ഒരു വാതിൽ സ്ഥിരമായി പൂട്ടിയിട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനാ‌ണൊന്നും നോക്കാതെ കുരങ്ങുകൾ ലോക്കപ്പിൽ വരെ കയറുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ വസ്ത്രവും ആഹാരവും കുരങ്ങുകൾ കവരുന്നതും പതിവാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama