go

ജപ്തിക്കു മുന്നറിയിപ്പ് നോട്ടിസ്; തൊട്ട് പിന്നാലെ ഭാഗ്യം, അതും പലിശ സഹിതം

    ഭാഗ്യക്കുറി ഒന്നാം സമ്മാനം ലഭിച്ച ഗീരീശൻ ഭാര്യ ലതിക  കുമാരിയോടൊപ്പം.
ഭാഗ്യക്കുറി ഒന്നാം സമ്മാനം ലഭിച്ച ഗീരീശൻ ഭാര്യ ലതിക കുമാരിയോടൊപ്പം.
SHARE

ചാത്തന്നൂർ∙ മകളുടെ വിവാഹത്തിന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ വഴികാണാതെ വലഞ്ഞ ഗൃഹനാഥന് സംസ്ഥാന ഭാഗ്യക്കുറിയുടെ 60 ലക്ഷം രൂപ ഒന്നാം സമ്മാനം. ജപ്തിക്കു മുന്നോടിയായുള്ള മുന്നറിയിപ്പ് നോട്ടിസ് ലഭിച്ച സാഹചര്യത്തിലാണ് അക്ഷയ ലോട്ടറിയുടെ ഒന്നാംസമ്മാനം എസ്എൻ കോളജിനു സമീപം വെട്ടുക്കുന്നുവിള വീട്ടിൽ ഗിരീശനെ തേടിയെത്തിയത്. ഇദ്ദേഹം എടുത്ത പത്ത് ടിക്കറ്റുകൾക്കും സമ്മാനമുണ്ട്.  എഎം 874108 ടിക്കറ്റിനു 60 ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും അതേ നമ്പറിലുള്ള 9 സീരീസുകൾക്കായി എണ്ണായിരം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു. തിരുമുക്കിനു സമീപത്തെ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് എടുത്ത അക്ഷയ എകെ.421 നറുക്കെടുപ്പിലാണ് ഭാഗ്യം തെളിഞ്ഞത്.

ഗിരീശനും ഭാര്യ ലതിക കുമാരിയും സ്റ്റാൻഡേ‍ഡ് ജംക്‌ഷനിലെ കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറിയിലെ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു ഇറങ്ങുമ്പോഴാണു കൂട്ട സമ്മാന വിവരം ഗിരീശൻ അറിയുന്നത്.. നിരന്തര ചികിത്സയെ തുടർന്നു കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും മോചിതയായ ഭാര്യയോട് അപ്പോൾ വിവരം പറഞ്ഞില്ല. വീട്ടിൽ എത്തിയ ശേഷമാണ് ഭാര്യയോടു കാര്യം പറഞ്ഞത്.

കുടുംബത്തിലെ അഞ്ചു പേർക്ക് അവകാശപ്പെട്ട മൂന്നര സെന്റ് വസ്തുവിലാണ് ഗിരീശനും കുടുംബവും കഴിയുന്നത്. സ്വന്തമായി ഭൂമിയില്ല. ടെംപോ ഡ്രൈവറായ മകൻ അനീഷും രോഗം മൂലം പ്രയാസത്തിലാണ്. ‘‘മകനും മകൾ അഞ്ജുവിനും അഞ്ചു സെന്റ് വീതം വാങ്ങി കിടപ്പാടം നിർമിക്കണം. കടങ്ങൾ വീട്ടണം’’–ഗിരീശൻ പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama