കൊട്ടിയം ∙ പഴി കേട്ടതു കീരി; ഒടുവിൽ നാട്ടിലെ പ്രധാന കോഴിക്കള്ളനെ പിടിക്കാനായി ഒരുക്കിയ കൂട്ടിൽപ്പെട്ടതു വള്ളിപ്പൂച്ച. വെൺപാലക്കര മുള്ളിത്തോട്ടത്ത് കൊച്ചുവീട്ടിൽ സന്തോഷിന്റെ വീട്ടിൽ ഒരുക്കിയ കെണിയിലാണു വള്ളിപ്പൂച്ച പെട്ടത്. ഏറെ നാളായി വീട്ടിലെയും പരിസരത്തെയും കോഴികളെല്ലാം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തതോടെയാണു വീട്ടുകാർ കെണിയൊരുക്കിയത്.
കീരിയോ, മരപ്പട്ടിയോ ആയിരിക്കും വില്ലനെന്നാണു ധരിച്ചത്. ഇന്നലെ പുലർച്ചെ വീട്ടുകാർ കൂടു പരിശോധിച്ചപ്പോഴാണ് കോഴികളുടെ അന്തകനെ കാണാനായത്. അഞ്ചൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പൂച്ചയെ തെന്മലയിലേക്കു കൊണ്ടുപോയി.